മോഡലിംഗില്‍ ഭാവിയുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിപ്പിച്ചു; നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ബലാത്സംഗം ചെയ്തു; ലെഫ്റ്റനന്റ് കേണലിന്റെ മകളെ പീഡിപ്പിച്ച കേണല്‍ അറസ്റ്റില്‍
Nov 23, 2017, 10:29 IST
ഷിംല: (www.kasargodvartha.com 23/11/2017) മോഡലിംഗില്‍ ഭാവിയുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിപ്പിച്ച് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ കേസെടുത്ത പോലീസ് കേണലിനെ അറസ്റ്റു ചെയ്തു. ഷിംലയില്‍ ആര്‍മി ട്രെയിനിംഗ് കമാന്‍ഡില്‍ അംഗമായ ലെഫ്റ്റനന്റ് കേണലിന്റെ മകളാണ് പീഡനത്തിനിരയായത്.
മകളുമായി പിതാവ് നേരിട്ടെത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് പെണ്‍കുട്ടിയെയും പിതാവിനെയും വിരുന്നിന് ക്ഷണിച്ച കേണല്‍ കുട്ടിക്ക് മോഡലിംഗില്‍ ഭാവിയുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് ഫോട്ടോകള്‍ വാട്സ്ആപ്പ് ചെയ്യാനും പറഞ്ഞു. പിന്നീട് യുവതിയോട് മോഡലിംഗ് രംഗത്തെ പ്രമുഖനെ പരിചയപ്പെടുത്തി തരാമെന്നു പറഞ്ഞ് വീട്ടിലേക്കു വിളിപ്പിക്കുകയും ബലംപ്രയോഗിച്ച് മദ്യം കുടിപ്പിച്ചശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.
പുറത്തു പറഞ്ഞാല്‍ പിതാവിന്റെ ജോലി നഷ്ടപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി വെളിപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, Molestation, Complaint, Arrest, Police, Modeling, Watsup, Army Col arrested for molesting daughter of officer in Shimla