city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Chopper crashes | ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; 2 പേര്‍ക്ക് പരുക്ക്

ശ്രീനഗര്‍: (www.kvartha.com) ജമ്മു കശ്മീരിലെ മലയോര പ്രദേശമായ കിഷ്ത്വാര്‍ ജില്ലയിലെ മര്‍വ മേഖലയിലെ മച്നയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഹെലികോപ്റ്ററില്‍ രണ്ട് പൈലറ്റുമാരും ഒരു കമാന്‍ഡര്‍ ഓഫീസറുമാണ് ഉണ്ടായിരുന്നത്. ഇതില്‍ കമാന്‍ഡര്‍ ഓഫീസര്‍ സുരക്ഷിതനാണ്.
     
Chopper crashes | ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; 2 പേര്‍ക്ക് പരുക്ക്

രണ്ട് പൈലറ്റുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. എച്ച് എ എല്‍ ധ്രുവ് ഹെലികോപ്ടര്‍ ആണ് അപകടത്തില്‍പ്പെട്ടത്. ജമ്മു കാശ്മീരില്‍ കുറച്ചു ദിവസങ്ങളായി മഴ പെയ്തുകൊണ്ടിരിക്കുകയാണ്. മഴയായിരിക്കാം അപകടത്തിന് പിന്നിലെ കാരണമെന്ന് വിവരം. ദൂരെയുള്ളതും നിബിഡവനങ്ങളുള്ളതുമായ പ്രദേശത്ത് വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

Keywords: India News, Malayalam News, Chopper Crashes, Jammu Kashmir News, Army chopper crashes, Army chopper crashes in Jammu and Kashmir's Kishtwar, 2 injured.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia