Arjun Tendulkar | അര്‍ജുന്‍ തെന്‍ഡുല്‍കര്‍ ഗോവയ്ക്കായി കളിക്കും
മുംബൈ: (www.kasargodvartha.com) ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍കര്‍ വരുന്ന ആഭ്യന്തര സീസണില്‍ ഗോവയ്ക്കായി കളിക്കും. മുംബൈ ടീമില്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് താരം ഗോവയിലേക്ക് മാറുന്നതെന്നാണ് വിവരം.
ഗോവയ്ക്കായി കളിക്കാന്‍ അര്‍ജുന് മുംബൈ ക്രികറ്റ് അസോസിയേഷന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, മുംബൈ ഇന്‍ഡ്യന്‍സിന്റെ കേപ്ടൗണ്‍ ഫ്രാഞ്ചൈസി വമ്പന്‍ താരങ്ങളെ ടീമിലെത്തിച്ചു.
ദക്ഷിണാഫ്രികയുടെ സിഎസ്എ ടി-20 ലീഗില്‍ മുംബൈ ഇന്‍ഡ്യന്‍സ് സ്വന്തമാക്കിയിരിക്കുന്ന ഫ്രാഞ്ചൈസിയാണ് എംഐ കേപ്ടൗണ്‍. റാശിദ് ഖാന്‍, കഗീസോ റബാഡ, സാം കറന്‍, ലിയാം ലിവിങ്സ്റ്റണ്‍, ഡെവാള്‍ഡ് ബ്രെവിസ് എന്നീ താരങ്ങള്‍ കേപ്ടൗണിനായി കളിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: Mumbai, news, National, Top-Headlines, Sports, cricket, Arjun Tendulkar leaves Mumbai to play for Goa.