city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പെൺകുതിപ്പ്- ആരിഫ് മുഹമ്മദ് ഖാൻ

മംഗളൂരു:(www.kasargodvartha.com 25.03.2022) ഉന്നത വിദ്യാഭ്യാസ മേഖലയിലെ പെൺകുതിപ്പിൽ കേരളം ഉജ്ജ്വല മാതൃകയാണെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. ദക്ഷിണ കന്നട ഫിസിയോ തെറാപി ടീചേർസ് അസോസിയേഷൻ സംഘടിപ്പിച്ച ഇന്റർ നാഷണൽ ഫിസിയോതെറാപി സമ്മേളനം മാംഗ്ലൂർ ഫിസിയോകോൺ-2022 വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
                        
കേരളത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പെൺകുതിപ്പ്- ആരിഫ് മുഹമ്മദ് ഖാൻ

കേരളത്തിലെ നാല് സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ധാരികളിൽ 73 ശതമാനം റാങ്ക്, സ്വർണമെഡൽ ജേതാക്കൾ പെൺകുട്ടികളാണെന്ന് ഗവർണർ പറഞ്ഞു. വിദ്യ തന്നെയാണ് ധനം. ജീവിതം ചിട്ടപ്പെടുത്തുന്നതിൽ അറിവിന്റെ സ്വാധീനം പ്രധാനമാണ്. ഗവർണർ കൂട്ടിച്ചേർത്തു.

ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രി ഡോ. സുധാകർ അധ്യക്ഷത വഹിച്ചു.ഡോ. എംകെ രമേശ്, ഡോ. ശാജി ഗഫ്ഫാർ,ഡോ. അലി ഇറാനി, ഡോ. കെ സഞ്ജീവ് എന്നിവർ പ്രസംഗിച്ചു.പത്മശ്രീ അവാർഡ് ജേതാവ് ഹരേകര ഹാജബ്ബയെ ചടങ്ങിൽ ആദരിച്ചു.

Keywords: News, National, Kerala, Karnataka, Top-Headlines, Education, Girl, Conference, Teacher, University, Minister, Arif Mohammad Khan, Higher Education in Kerala, Arif Mohammad Khan - A Leap Forward in Higher Education in Kerala.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia