Shoes | ഷൂ നിങ്ങളെ രോഗിയാക്കുന്നുണ്ടോ? ഗവേഷണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!
Oct 11, 2023, 12:25 IST
ന്യൂഡെല്‍ഹി: (KasargodVartha) ഷൂ തിരഞ്ഞെടുക്കുന്നത് അതിന്റെ ഡിസൈന്‍, ലുക്ക്, ബ്രാന്‍ഡ്, വില എന്നിവയ്ക്ക് അനുസരിച്ചാണ്. ഇതു കാരണം സാധാരണക്കാരന്‍ മാത്രമല്ല വിവിധ കായിക താരങ്ങളും കളിക്കാരും അതിന്റെ ഭാരം പേറുന്നുവെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം. സുഖസൗകര്യങ്ങള്‍ക്കനുസൃതമായി ഷൂ തിരഞ്ഞെടുക്കാത്തതിനാല്‍, 23 ശതമാനം യുവ കളിക്കാരും സമയത്തിന് മുമ്പ് അയോഗ്യരാകുന്നുവെന്നും ഈ പഠനത്തില്‍ വ്യക്തമാക്കുന്നു.
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആര്‍ട്സിലെ വിദ്യാര്‍ത്ഥിയായ സൗരഭ് മിശ്ര ഈ വിഷയത്തില്‍ നടത്തിയ ഗവേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന ഫലം പുറത്തുവന്നിരിക്കുന്നത്. 15-25 വയസ് പ്രായമുള്ളവരിലാണ് സര്‍വേ നടത്തിയത്.
ഷൂ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ക്ക് സാധ്യത
ശരീരത്തിന്റെയും പാദങ്ങളുടെയും സന്തുലിതാവസ്ഥയ്ക്ക് അനുസൃതമായി ഷൂ ധരിക്കാത്തത് പാദങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കുമെന്നും ഭാവിയില്‍ കാലുകള്‍ക്ക് ശരിയായ വളര്‍ച്ച ലഭിക്കില്ലെന്നും സര്‍വേയില്‍ പറയുന്നു. ഇത് സന്ധിവേദന, കാല്‍മുട്ട് പ്രശ്‌നങ്ങള്‍ തുടങ്ങിയവയിലേക്ക് നയിക്കും. ഇതുമൂലം 25 ശതമാനം കളിക്കാര്‍ കൗമാരത്തിലെത്തുമ്പോള്‍ തന്നെ അയോഗ്യരാകുന്നുവെന്നും പഠനം പറയുന്നു.
സ്പോര്‍ട്സ് ഷൂകളില്‍ നടത്തിയ ആദ്യത്തെ ഗവേഷണമാണിത്. കുട്ടികള്‍ക്ക് വലിയ ഷൂ വാങ്ങി കൊടുക്കുന്ന ദുശ്ശീലം മാതാപിതാക്കള്‍ക്കുണ്ട്. വലിയ ഷൂ ധരിക്കുന്നത് കുട്ടികളുടെ കാലുകളുടെ വളര്‍ച്ചയെ ബാധിക്കുകയും ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമെന്നാണ് ഗവേഷണം ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയില്‍ ഷൂ വാങ്ങുന്നത് വിദേശ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യത്യസ്തം
വിദേശ രാജ്യങ്ങളില്‍, ഷൂ വില്‍ക്കുന്ന കമ്പനി ഉപഭോക്താവിന്റെ കാലിന്റെ ആകൃതിക്കനുസരിച്ച് ഷൂസുകള്‍ തയ്യാറാക്കി വ്യക്തിക്ക് നല്‍കുന്നു. അതേസമയം ഇന്ത്യയില്‍ ഇത് സാധ്യമാകുന്നില്ല. ഇത് കുറച്ചേറെ ചിലവുള്ളതായിരിക്കും, എന്നാല്‍ പിന്നീടുള്ള ചിലവുകള്‍ക്കും പാദങ്ങളുടെ ആരോഗ്യത്തിനും ഇങ്ങനെ ചെയ്യുന്നത് ശരിയെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ഇന്‍ഡ്യയില്‍ സ്‌പോര്‍ട്‌സ് ഷൂകളുടെ വില്‍പന ഓരോ വര്‍ഷവും ഗണ്യമായി കൂടിവരികയാണ്. മുന്‍നിര ബ്രാന്‍ഡുകളടക്കം മികച്ച ഷൂകള്‍ വിപണിയില്‍ ലഭ്യമാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിവിധയിനം കളികള്‍ക്കായി സ്‌പോര്‍ട്‌സ് ഷൂകള്‍ ഉപയോഗിക്കുന്നുണ്ട്. കാഴ്ചയിലെ ഭംഗിയും നിറവും നോക്കി സ്‌പോര്‍ട്‌സ് ഷൂകള്‍ വാങ്ങുന്നതിന് പകരം ഗുണമേന്‍മയും ഉപയോഗിച്ച് പരിചയമുള്ളവരുടെ അഭിപ്രായം കൂടി പരിഗണിച്ച് ഷൂ വാങ്ങുന്നതായിരിക്കും കുഴിയില്‍ വീഴാതിരിക്കുന്നതിനുള്ള നല്ല തീരുമാനം.
Keywords: News, National, New Delhi, Health, Lifestyle, Diseases, Are shoes making you sick? Shocking revelation in research!.
< !- START disable copy paste -->