ബെല്‍ത്തങ്ങാടിയില്‍ നക്‌സലേറ്റുകള്‍ തമ്പടിച്ചു
Jul 12, 2012, 10:50 IST
മംഗലാപുരം: ബെല്‍ത്തങ്ങാടി താലൂക്കിലെ ശിശലയില്‍ ആയുധാരികളായ മാവോയിസ്റ്റുകള്‍ തമ്പടിച്ചതായി രഹസ്യവിവരം. ആയുധങ്ങളുമായി ആറുപേരാണ് തമ്പടിച്ചിരിക്കുന്നതെന്നാണ് സൂചന. ഇവരെ കണ്ടെത്താന്‍ നക്‌സല്‍ വിരുദ്ധസേന തിരച്ചില്‍ തുടങ്ങി.
തീവ്രവാദികള്‍ കാക്കി യൂണിഫോമാണ് അണിഞ്ഞിരിക്കുന്നത്. നാടിന്റെ വികസനത്തിനും മോചനത്തിനുമായാണ് തങ്ങള്‍ എത്തിയതെന്ന് വനമേഖലയിലെ പട്ടികജാതി കോളനിയില്‍ എത്തിയ മാവോയിസ്റ്റുകള്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.
കുത്തലൂര്‍, നെരിയ, കള്ളുരു വഴിയാണ് ഇവര്‍ എത്തിയതെന്നാണ് സംശയം. പശ്ചിമമേഖല ഐജി പ്രതാപ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.

Keywords: Naxalites, Mangalore, Belthangady