പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം നടത്തിയതിന്റെ പേരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടുവെന്നാരോപിച്ച് ജയിലില്‍ അടച്ച അസം എം എല്‍ എയെ കുറ്റവിമുക്തനാക്കി
ഗുവാഹത്തി: (www.kasargodvartha.com 02.07.2021) പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം നടത്തിയതിന്റെ പേരില്‍ ജയിലില്‍ അടച്ച അസം എം എല്‍ എയെ കുറ്റവിമുക്തനാക്കി. ശിവ്‌സാഗറില്‍ നിന്നുള്ള സ്വതന്ത്ര എം എല്‍ എ അഖില്‍ ഗൊഗോയിയെയാണ് യു എ പി എയ്ക്ക് കീഴില്‍ അടക്കമുള്ള കുറ്റങ്ങളില്‍ നിന്ന് പ്രത്യേക എന്‍ ഐ എ കോടതി വിമുക്തനാക്കിയത്.
അഖില്‍ ഗൊഗോയിയെ കുറ്റക്കാരനെന്ന് തെളിയിക്കുന്നതിന് ഉതകുന്ന തെളിവുകളുടെ അഭാവത്തിലാണ് തീരുമാനം. യു എ പി എയുടെ കീഴില്‍ അഖിലിന്റെ പേരിലുള്ള അവസാന കേസിലാണ് പ്രത്യേക എന്‍ ഐ എ കോടതിയുടെ തീരുമാനം. ഇതോടെ 19 മാസമായുള്ള അഖില്‍ ഗൊഗോയിയുടെ ജയില്‍വാസം അവസാനിക്കും. ഗൊഗോയിയുടെ രണ്ട് സഹായികളേയും കേസില്‍ കുറ്റവിമുക്തമാക്കി.
2019ല്‍ രജിസ്റ്റര് ചെയ്ത കേസില്‍ അഖില്‍ ഗൊഗോയി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടുവെന്നായിരുന്നു ആരോപിച്ചത്. സമാനമായ മറ്റൊരു യു എ പി എ ചുമത്തിയ കേസില്‍ ജൂണ്‍ 22ന് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ചൗബ പൊലീസ് സ്റ്റേഷനിലായിരുന്നു ഈ കേസ് രജിസ്റ്റര്‍ ചെയ്തത്.
Keywords: News, National, India, Top-Headlines, Court, Bail, Anti-CAA stir: Special NIA court acquits Assam's jailed MLA Akhil Gogoi of all charges