Electrocuted | 'സൂര്യയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഫ്‌ളക്‌സ് ബോര്‍ഡ് വയ്ക്കുന്നതിനിടെ വൈദ്യുതി കമ്പിയില്‍ തട്ടി'; 2 ആരാധകര്‍ ഷോകേറ്റ് മരിച്ചു
ഹൈദരാബാദ്: (www.kasargodvartha.com) ആന്ധ്രപ്രദേശിലെ പല്‍നാട് ജില്ലയില്‍ രണ്ട് പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. എന്‍ വെങ്കടേഷ്, പി സായി എന്നിവരാണ് മരിച്ചത്. നരസറോപേട്ടില്‍ രണ്ടാം വര്‍ഷ കോളജ് വിദ്യാര്‍ഥികളാണ് ഇരുവരും. നടന്‍ സൂര്യയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഫ്‌ളക്‌സ് ബോര്‍ഡ് വയ്ക്കുന്നതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്.
ജൂലൈ 22നാണ് സംഭവം നടന്നത്. ജൂലൈ 23 നാണ് സൂര്യയുടെ ജന്മദിനം. ഞായറാഴ്ച രാത്രി ഈ രണ്ട് യുവാക്കളും മറ്റ് ആരാധകരും തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. പരിസരത്തെ ആരാധകര്‍ ചേര്‍ന്നാണ് ടൗണില്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കാൻ തീരുമാനിച്ചത്.
ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ അതിലെ ഇരുമ്പുകമ്പി വൈദ്യുതി കമ്പിയില്‍ തട്ടിയാണ് ഇരുവര്‍ക്കും ഷോകേറ്റതെന്നാണ് റിപോര്‍ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ടത്തിനായി നരസാരപേട്ട് സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
Keywords: News, National, Accident, Students, Andhra Pradesh, Actor Surya, Bill board, Electric Shock, Surya Fans.