ആന്ധ്രപ്രദേശില്‍ 3 ബസുകള്‍ ഒഴുക്കില്‍പെട്ടു; 12 മരണം, 18 പേരെ കാണാതായി
ഹൈദരാബാദ്: (www.kasargodvartha.com 20.11.2021) ആന്ധ്രപ്രദേശില്‍ കടപ്പയിലെ മണ്ടപ്പള്ളി വില്ലേജില്‍ മൂന്ന് സര്‍കാര്‍ ബസുകള്‍ ഒഴുക്കില്‍പെട്ടു. അപകടത്തില്‍ 12 പേര്‍ മരിക്കുകയും 18 പേരെ കാണാതാവുകയും ചെയ്തു. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മുങ്ങിത്തുടങ്ങിയ ബസുകളുടെ മുകളില്‍ കയറിയാണ് ആളുകള്‍ രക്ഷപെട്ടത്.
മണ്ടപ്പള്ളി, നന്ദലൂരു, അക്കേപ്പാടു മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് അപകടമുണ്ടായത്. കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അതേസമയം തീര്‍ത്ഥാടന കേന്ദ്രമായ തിരുപ്പതിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായി. നൂറുകണക്കിന് വളര്‍ത്തുമൃഗങ്ങളും വീടുകളും വാഹനങ്ങളും ഒലിച്ചുപോയി.
ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും കനത്ത മഴ തുടരുകയാണ്. ആന്ധ്രയിലെ വിവിധ നഗരങ്ങളില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗതാഗതം താറുമാറായി.
Keywords: News, National, Death, Missing, Bus, Accident, Rain, Andhra flash floods: 30 passengers travelling in RTC buses washed away, 12 dead