കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ്
Aug 2, 2020, 17:49 IST
ന്യൂഡൽഹി: (www.kasargodvartha.com 02.08.2020) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ്. അമിത് ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആരോഗ്യസ്ഥിതി ഭേദപ്പെട്ട നിലയിലാണെന്നും ഡോക്ടർമാരുടെ നിർദേശ പ്രകാരം ആശുപത്രിയിൽ പ്രവേശിച്ചതാണെന്നും ട്വീറ്റിൽ പറയുന്നു.
നേരിയ രോഗലക്ഷണങ്ങളുള്ളപ്പോൾ തന്നെ കോവിഡ് ടെസ്റ്റിന് വിധേയനായിരുന്നു. എന്നാൽ ഇപ്പോൾ ഫലം പോസിറ്റീവാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ സെൽഫ് ഐസലേഷനിൽ പോകണമെന്നും ആവശ്യമെങ്കിൽ പരിശോധന നടത്തണമെന്നും അമിത് ഷാ ട്വീറ്റിൽ ആവശ്യപ്പെട്ടു .
कोरोना के शुरूआती लक्षण दिखने पर मैंने टेस्ट करवाया और रिपोर्ट पॉजिटिव आई है। मेरी तबीयत ठीक है परन्तु डॉक्टर्स की सलाह पर अस्पताल में भर्ती हो रहा हूँ। मेरा अनुरोध है कि आप में से जो भी लोग गत कुछ दिनों में मेरे संपर्क में आयें हैं, कृपया स्वयं को आइसोलेट कर अपनी जाँच करवाएं।— Amit Shah (@AmitShah) August 2, 2020
Keywords: National, News, Top-Headlines, Government, Minister, BJP, COVID-19, Corona, Treatment, Hospital, Amith Shah tests COVID positive.