city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Amitabh Bachchan | 'നിങ്ങളെന്നെ കൃത്യസമയത്ത് ജോലി സ്ഥലത്തെത്തിച്ചു'; ട്രാഫിക് ബ്ലോകില്‍ കുടുങ്ങിയപ്പോള്‍ രക്ഷകനായി എത്തിയ അപരിചിതനോട് നന്ദി പറഞ്ഞ് അമിതാഭ് ബച്ചന്‍

മുംബൈ: (www.kvartha.com) ട്രാഫിക് ബ്ലോകില്‍ കുടുങ്ങിയപ്പോള്‍ രക്ഷകനായി എത്തിയ അപരിചിതനോട് നന്ദി പറഞ്ഞ് അമിതാഭ് ബച്ചന്‍. ഇന്‍സ്റ്റാഗ്രാമിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരാളുടെ ബൈകിന്റെ പുറകില്‍ ബച്ചന്‍ സഞ്ചരിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ട്രാഫിക് ബ്ലോകില്‍ കുടുങ്ങിപ്പോയതിനെ തുടര്‍ന്നാണ് സമയത്ത് സെറ്റിലെത്താന്‍  ബൈക്ക് മാര്‍ഗം സ്വീകരിച്ചത്.  

'ബൈക് യാത്രക്ക് നന്ദി സഹോദരാ... നിങ്ങള്‍ ആരാണെന്ന് എനിക്ക് അറിയില്ല. എന്നാല്‍ നിങ്ങളെന്നെ   കൃത്യസമയത്ത് ജോലി സ്ഥലത്ത് എത്തിച്ചു. അതും അത്രയും വലിയ ട്രാഫിക് ബ്ലോകില്‍, വളരെ വേഗത്തില്‍ ലൊകേഷനില്‍ എത്തിച്ചു. തൊപ്പിയും ഷോര്‍ട്‌സും മഞ്ഞ ടി ഷര്‍ടും ധരിച്ച വ്യക്തിക്ക് നന്ദി'- ബച്ചന്‍ കുറിച്ചു. 

Amitabh Bachchan | 'നിങ്ങളെന്നെ കൃത്യസമയത്ത് ജോലി സ്ഥലത്തെത്തിച്ചു'; ട്രാഫിക് ബ്ലോകില്‍ കുടുങ്ങിയപ്പോള്‍ രക്ഷകനായി എത്തിയ അപരിചിതനോട് നന്ദി പറഞ്ഞ് അമിതാഭ് ബച്ചന്‍

സമൂഹമാധ്യമങ്ങളില്‍ വളരെ പെട്ടന്നാണ് ചിത്രം വൈറലായത്. ഇതിന് പിന്നാലെ ഒരു ഉപദേശവുമായി ആരാധകര്‍ എത്തിയിട്ടുണ്ട്. ബൈകില്‍ യാത്ര ചെയ്യുമ്പോള്‍  ഹെല്‍മെറ്റ്  ധരിക്കണമെന്നാണ് പറയുന്നത്.

Keywords: Mumbai, News, National, Cinema, Film, Amitabh Bachchan, Bike, traffic, Amitabh Bachchan gets stuck in traffic, takes lift from fan on bike to reach shoot on time.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia