Amit Shah | അമിത് ഷാ ശനിയാഴ്ച മംഗ്‌ളൂറില്‍ റോഡ്‌ഷോ നടത്തും
Apr 28, 2023, 20:47 IST
മംഗ്‌ളുറു: (www.kasargodvartha.com) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏപ്രില്‍ 29ന് മംഗ്‌ളൂറില്‍ റോഡ്‌ഷോ നടത്തുമെന്ന് വേദവ്യാസ് കാമത്ത് എംഎല്‍എ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വൈകുന്നേരം അഞ്ചിന് ടൗണ്‍ഹോള്‍ പരിസരത്ത് നിന്ന് ആരംഭിച്ച് കെഎസ് റാവു റോഡ് വഴി മഞ്ചേശ്വരം ഗോവിന്ദ പൈ സര്‍കിളില്‍ (നവഭാരത്) സമാപിക്കും.
പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ടൗണ്‍ഹോളും പരിസരവും പരിശോധിച്ച് സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തി. വ്യാഴാഴ്ച രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോ തീരുമാനിച്ചിരുന്നെങ്കിലും അമിത് ഷായുടെ റോഡ് ഷോയുടെ ദിവസവും സമയവും സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാല്‍ ഉപേക്ഷിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ അമിത് ഷാ മംഗ്‌ളൂറില്‍ റോഡ്‌ഷോ നടത്താന്‍ ഒരുങ്ങിയെങ്കിലും സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ഒഴിവാക്കിയിരുന്നു.

Keywords: Mangalore News, Karnataka Election News, BJP News, Amit Shah, Political News, Karnataka Politics, Mangalore Politics, Karnataka Polls 2023, Amit Shah to hold roadshow in Mangalore on April 29.