city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗുജറാത്തില്‍ ബിജെപിക്ക് അടിതെറ്റുന്നു; പരിപാടിക്കെത്തിയ അമിത്ഷായ്ക്കു നേരെ വന്‍ പ്രതിഷേധം, വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കുന്നത് കോണ്‍ഗ്രസിനോടല്ല, ജനങ്ങളോടാണെന്നും പ്രതിഷേധക്കാര്‍

ആനന്ദ് (ഗുജറാത്ത്): (www.kasargodvartha.com 02/10/2017) ഗുജറാത്തില്‍ ബിജെപിക്ക് അടിതെറ്റുന്നു. ഗൗരവ് യാത്രയുടെ ഫ്‌ളാഗ് ഓഫ് ചടങ്ങിനെത്തിയ അമിത്ഷായ്ക്കു നേരെ വന്‍ പ്രതിഷേധം. അടുത്തകാലം വരെ ബിജെപിക്ക് ഉറച്ച പിന്തുണയുമായി മുന്നിലുണ്ടായിരുന്ന പട്ടേല്‍ വിഭാഗമാണ് ഇപ്പോള്‍ ബിജെപിക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്നത്.

രോഷാകുലരായ നൂറു കണക്കിന് പ്രതിഷേധക്കാര്‍ അമിത് ഷായുടെ യാത്രക്ക് വിലങ്ങുതടിയായി. ബിജെപി നേതാവ് പ്രസംഗിക്കാന്‍ തുടങ്ങിയതോടെ പ്രതിഷേധം കൈവിട്ടു. ഒടുവില്‍ പ്രതിഷേധക്കാരെ നേരിടാന്‍ പോലീസ് ലാത്തി വീശുകയാണുണ്ടായത്. ലാത്തിച്ചാര്‍ജ് കഴിഞ്ഞപ്പോഴേക്കും അമിത്ഷായുടെ സദസില്‍ ആളില്ലാകസേരകള്‍ മാത്രമായി.

ഗുജറാത്തില്‍ ബിജെപിക്ക് അടിതെറ്റുന്നു; പരിപാടിക്കെത്തിയ അമിത്ഷായ്ക്കു നേരെ വന്‍ പ്രതിഷേധം, വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കുന്നത് കോണ്‍ഗ്രസിനോടല്ല, ജനങ്ങളോടാണെന്നും പ്രതിഷേധക്കാര്‍

കഴിഞ്ഞയാഴ്ച ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ വാര്‍ത്താസമ്മേളനവും പട്ടേല്‍ വിഭാഗക്കാര്‍ അലങ്കോലമാക്കിയിരുന്നു. ബിജെപി സംഘടിപ്പിക്കുന്നത് ഗൗരവ് യാത്രയല്ലെന്നും കൗരവ യാത്രയാണെന്നും പട്ടേല്‍ യുവനേതാവ് ഹര്‍ദിക് പട്ടേല്‍ പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കുന്നത് കോണ്‍ഗ്രസിനോടല്ലെന്നും പകരം ജനങ്ങളോടാണെന്നും ഹര്‍ദിക് വ്യക്തമാക്കി. എതിരാളികള്‍ ജനങ്ങളാണെന്ന് ബിജെപിക്ക് നന്നായി അറിയാമെന്നും അതുകൊണ്ടാണ് അവര്‍ ആശങ്കപ്പെടുന്നതെന്നും ഹര്‍ദിക് കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Top-Headlines, National, BJP, Programme, Police, Amit shah,, Election, Congress, Amit Shah faces angry protests in Gujarat, Patidars disrupt his speech

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia