Ban | ഉത്പാദനം കുറയുന്നു; പഞ്ചസാര കയറ്റുമതി നിര്‍ത്തിവയ്ക്കാനൊരുങ്ങി ഇന്‍ഡ്യ
ഡെല്‍ഹി: (www.kasargodvartha.com) രാജ്യത്ത് പഞ്ചസാരയുടെ ഉത്പാദനം കുറയുന്ന പശ്ചാത്തലത്തില്‍ ഇന്‍ഡ്യ പഞ്ചസാര കയറ്റുമതി നിര്‍ത്തിവയ്ക്കാനൊരുങ്ങുന്നു. ധനമന്ത്രി നിര്‍മലാ സീതാരാമ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവകടങ്ങുന്ന പാനല്‍ ഏപ്രില്‍ 27 ന് ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
ഇത് സംബന്ധിച്ച നോടീസ് ഉടന്‍ പുറത്തിറക്കുമെന്നാണ് റിപോര്‍ട്. 2022-23 ലെ ഒക്ടോബര്‍-സെപ്റ്റംബര്‍ കാലത്ത് 327 ലക്ഷം ടണ്‍ പഞ്ചസാരയാണ് ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നത്. 359 ലക്ഷം ടണ്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷം ഉത്പാദിപ്പിച്ചത്. അതേസമയം ചില്ലറ വിപണിയില്‍ ഈ വര്‍ഷം ഒരു കിലോ പഞ്ചസാരയ്ക്ക് വില 42.24 രൂപയാണ്. കഴിഞ്ഞ വര്‍ഷം 41.31 രൂപയായിരുന്നു ഇത്.
'രാജ്യത്തിന്റെ നിലവിലെ ആവശ്യത്തിനുള്ള 275 ലക്ഷം ടണ്‍ പഞ്ചസാര ഉത്പാദിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കയറ്റുമതി ചെയ്ത് രാജ്യത്ത് പഞ്ചസാര ക്ഷാമമുണ്ടാക്കാന്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ വേളയില്‍ സര്‍കാര്‍ ആഗ്രഹിക്കുന്നില്ല'- മന്ത്രാലയം വ്യക്തമാക്കി.
Keywords: New Delhi, News, National, Top-Headlines, Business, Sugar, Export, Production, Ban, Amid dip in production, Centre likely to ban sugar exports.