ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് സുപ്രീംകോടതി; സ്വര്‍ണകുടങ്ങള്‍ കാണാതായത് സി ബി ഐ അന്വേഷിക്കണമെന്ന് അമിക്കസ് ക്യൂറി
May 4, 2017, 09:20 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 04.05.2017) തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് സുപ്രീംകോടതി. പാരമ്പര്യവും ആചാരങ്ങളും നിലനിര്‍ത്തി മാത്രമേ ക്ഷേത്ര നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പാടുള്ളു എന്ന് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ബഞ്ച് നിര്‍ദേശം നല്‍കി.
അതേ സമയം ക്ഷേത്രത്തിലെ സ്വര്‍ണകുടങ്ങള്‍ കാണാതായ സംഭവം സി ബി ഐ അന്വേഷിക്കണമെന്ന് കേസിലെ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ആവശ്യപ്പെടുകയുണ്ടായി. പ്രത്യേക ഓഡിറ്ററായ മുന്‍ സി എ ജി വിനോദ് റായ് അധ്യക്ഷനായ സമിതിയാണ് ഇക്കാര്യം കണ്ടെത്തിയത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിക്ക് രൂപം നല്‍കി ക്ഷേത്ര ഭൂമി കയ്യേറിയ സംഭവം അന്വേഷിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യമുന്നയിച്ചു.
5.72 ഏക്കര്‍ ഭൂമി ക്ഷേത്രത്തിന്റെ റിക്കാര്‍ഡിലുണ്ടെങ്കിലും പരിശോധനയില്‍ ഇത്രയും കണ്ടെത്താനായിരുന്നില്ല. എന്നാല്‍ അതേ സമയം ക്ഷേത്രത്തിലെ പാഞ്ചജന്യ കല്യാണ മണ്ഡപം ഉള്ളത് 1.82 ഏക്കറിലാണെന്ന് രേഖയിലുണ്ടെങ്കിലും 0.67 ഏക്കറിലുള്ളതായാണ് പരിശോധനയില്‍ വ്യക്തമായത്. ക്ഷേത്രത്തിന്റെയും ക്ഷേത്രക്കുളത്തിന്റെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നും ഗോപാല്‍ സുബ്രഹ്മണ്യവും തിരുവിതാംകൂര്‍ രാജ കുടുംബവും ക്ഷേത്ര ഭരണ സമിതിയും ചര്‍ച്ച ചെയ്ത് വിദഗ്ധരുടെ പേരുകള്‍ നിര്‍ദേശിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Temple, Gold, enquiry, Supreme Court, CBI, Land, Acquisition, Amicus Curie, Experts, Record, Pond, Tradition, Customs.