Amazon | ഓണ്‍ലൈന്‍ വഴി വാഹനങ്ങള്‍ വില്‍പനയ്ക്ക് എത്തിക്കാനൊരുങ്ങി ആമസോണ്‍; ഹ്യൂന്‍ഡായി വെഹിക്ള്‍സുമായി ധാരണയിലെത്തി
ന്യൂഡെല്‍ഹി: (KasargodVartha) ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണ്‍ ഓണ്‍ലൈന്‍ വഴി വാഹനങ്ങള്‍ വില്‍പനയ്ക്ക് എത്തിക്കാനൊരുങ്ങുന്നു. ഇതാദ്യമായാണ് ആമസോണില്‍ വാഹനങ്ങള്‍ എത്തുന്നത്. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യൂന്‍ഡായി വെഹിക്ള്‍സുമായി ആമസോണ്‍ ധാരണയിലെത്തിയെന്നാണ് റിപോര്‍ട്.
ഓണ്‍ലൈന്‍ വഴി വാഹനങ്ങള്‍ വില്‍പനയ്ക്ക് എത്തിക്കുന്നത് അടുത്ത വര്‍ഷം മുതലായിരിക്കും. യുഎസില്‍ ആയിരിക്കും ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ വാഹന വില്‍പന ആദ്യം ആരംഭിക്കുകയെന്നാണ് റിപോര്‍ട്. ഉപഭോക്താക്കളുടെ താത്പര്യം അനുസരിച്ച് മറ്റു രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.
ഹ്യൂന്‍ഡായുടെ വാഹനങ്ങളാണ് ഇത്തരത്തില്‍ ആമസോണ്‍ വഴി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുക. കൂടുതല്‍ നിര്‍മാതാക്കള്‍ ഈ സാധ്യത ഉപയോഗിക്കാന്‍ സാധ്യതയും മുന്നില്‍ കാണുന്നുണ്ട്. ആമസോണ്‍ വഴി ഓര്‍ഡര്‍ ചെയ്യുന്ന വാഹനം പ്രാദേശിക ഹ്യൂന്‍ഡായ് ഡീലര്‍ വഴി ആയിരിക്കും ഡെലിവറി ചെയ്യുന്നത്.
Keywords: Amazon, Hyundai, Car, Online, Top-Headlines, Vehicles, New Delhi, National, National News, Technology, Business, Auto Mobile, Amazon to sell Hyundai cars online.