city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Idol | രാമക്ഷേത്ര ഉദ്‌ഘാടനം: ശ്രീകോവിലിനുള്ളില്‍ സ്ഥാപിക്കുന്ന രാംലല്ല വിഗ്രഹം തിരഞ്ഞെടുത്തു

ലക്നൗ: (KasargodVartha) അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ് അടുത്തിരിക്കെ, ശ്രീകോവിലിനുള്ളില്‍ സ്ഥാപിക്കുന്നതിനുള്ള രാംലല്ല വിഗ്രഹം തിരഞ്ഞെടുത്തു. ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന പ്രതിഷ്ഠയ്ക്കുള്ള വിഗ്രഹം തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച്, രാമക്ഷേത്ര നിര്‍മാണത്തിന്റെയും നടത്തിപ്പിന്റെയും മേല്‍നോട്ടം വഹിക്കുന്ന ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസറ്റിന്റെ യോഗം വെള്ളിയാഴ്ച ചേർന്നിരുന്നു.

Idol | രാമക്ഷേത്ര ഉദ്‌ഘാടനം: ശ്രീകോവിലിനുള്ളില്‍ സ്ഥാപിക്കുന്ന രാംലല്ല വിഗ്രഹം തിരഞ്ഞെടുത്തു

ട്രസ്റ്റിലെ എല്ലാ അംഗങ്ങളും പങ്കെടുത്ത ഈ യോഗത്തിൽ എല്ലാവരും തങ്ങളുടെ വോട്ട് സ്ലിപ്പിൽ എഴുതി ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് കൈമാറി. മൂന്ന് ശില്‍പികള്‍ നിര്‍മിച്ച വെവ്വേറെ ഡിസൈനുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന വിഗ്രഹത്തെ തിരഞ്ഞെടുക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ച് കർണാടക മൈസൂരിലെ പ്രശസ്ത കരകൗശല വിദഗ്ധൻ അരുൺ യോഗിരാജ് നിർമ്മിച്ച രാംലല്ലയുടെ വിഗ്രഹമാണ് തിരഞ്ഞെടുത്തതെന്നാണ് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

എന്നിരുന്നാലും, ആത്മീയ രംഗത്തുള്ള കൂടുതൽ പേരും വിഗ്രഹത്തെ പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിഗ്രഹത്തിന്റെ ദൈവികതയെയും മറ്റും സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുന്നതിനായാണ് ഈ പരിശോധന. സ്ഥലത്ത് ഇതിനകം ഉണ്ടായിരുന്ന പഴയ വിഗ്രഹം അചൽ മൂർത്തി എന്ന് അറിയപ്പെടും. 'ഉത്സവമൂർത്തി' എന്നായിരിക്കും പുതിയ വിഗ്രഹം അറിയപ്പെടുക. ജനുവരി 22 ന് ശുഭമുഹൂർത്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീകോവിലിൽ വിഗ്രഹം സ്ഥാപിക്കും. ക്ഷേത്രത്തിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണത്തിലൂടെ സൂര്യകിരണങ്ങൾ രാം ലല്ലയുടെ തലയിൽ നേരിട്ട് പതിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രാണപ്രതിഷ്ഠാ പരിപാടിയുടെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തീകരിച്ചുവരികയാണ്. ജനുവരി 22-ന് പവിത്രമായ സഞ്ജീവനി മുഹൂർത്തത്തിലാണ് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ന‌ടക്കുന്നത്. ഉച്ചയ്‌ക്ക് 12:29:8 മുതൽ 12:30: 32 നാഴിക വരെയാണ് ചടങ്ങിന്റെ മുഹൂർത്തം. ചടങ്ങുകൾക്കായി വലിയ യാഗമണ്ഡപം ഒരുങ്ങിക്കഴിഞ്ഞു. പരിപാടിയിൽ ഗവർണർ ആനന്ദിബെൻ പട്ടേൽ, ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാം മന്ദിർ ആചാര്യൻ സത്യേന്ദ്ര ദാസ് എന്നിവർ പ്രധാനമന്ത്രിക്കൊപ്പം സന്നിധാനത്ത് സന്നിഹിതരായിരിക്കും. അന്നേദിവസം പ്രവേശന കവാടമായ സിംഗ് ധ്വാറിന് മുന്നിൽ നിന്നുകൊണ്ട് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും.

Keywords: Ram Temple, Ayodhya, Ram Lalla, Pratima, Idol, Ayodhya Temple, Ram Lalla, PM Narendra Modi, Shri Ram Janmabhoomi Teerth Kshetra Trust, India News, Ram Lalla pratima selected.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia