Technology | കൃത്രിമ ബുദ്ധി അടക്കമുള്ള സാങ്കേതികവിദ്യകള്‍ക്ക് ബജറ്റില്‍ കൂടുതല്‍ തുക നീക്കിവെക്കണമെന്ന് പ്രിസ്മ എഐ ചെയര്‍മാന്‍
Jan 27, 2023, 19:26 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) കൃത്രിമ ബുദ്ധി (Artificial Intelligence - AI) അടക്കമുള്ള സാങ്കേതികവിദ്യകള്‍ക്ക് ബജറ്റില്‍ കൂടുതല്‍ തുക നീക്കിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രിസ്മ എഐ ചെയര്‍മാനും ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഡോ. ശ്രീറാം അയ്യര്‍ പറഞ്ഞു. കൂടുതല്‍ ഡിജിറ്റലൈസ്ഡ് യുഗത്തിലേക്ക് നീങ്ങുമ്പോള്‍, സാങ്കേതികവിദ്യയുടെ ഉപയോഗം, പ്രത്യേകിച്ച് കൃത്രിമ ബുദ്ധി, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വര്‍ധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക ഇടപാടുകളിലും വിമാനത്താവളങ്ങളിലും മുഖം തിരിച്ചറിയല്‍ സംവിധാനം അധിക സുരക്ഷാ ഫീച്ചറായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. മുഖം തിരിച്ചറിയല്‍ അടിസ്ഥാനമാക്കിയുള്ള എന്‍ട്രി, ടിക്കറ്റ് സംവിധാനങ്ങള്‍, എഎന്‍പിആര്‍ പ്ലസ് ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോളുകള്‍ തുടങ്ങിയ ഭാവിയിലെ സാങ്കേതിക വിദ്യകള്‍ക്ക് ധനമന്ത്രി കൂടുതല്‍ തുക നീക്കിവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടാതെ, രോഗങ്ങളും അറിയപ്പെടുന്ന വിവിധ അവസ്ഥകളും വളരെ വേഗത്തില്‍ സുഖപ്പെടുത്താന്‍ സഹായിക്കുന്ന കൃത്രിമ ബുദ്ധി മെഡിക്കല്‍ ടെക്‌നോളജികള്‍ക്കും ഉപകരണങ്ങള്‍ക്കും ധനസഹായം നല്‍കുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃത്രിമ ബുദ്ധി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രശസ്ത സ്ഥാപനങ്ങളില്‍ ഒന്നാണ് പ്രിസ്മ എഐ.

Keywords: Budget-Expert-Opinions, Latest-News, National, Top-Headlines, Budget, Government-of-India, New Delhi, Allocate greater overall budget towards AI and Technology: Dr. Shreeram Iyer.
< !- START disable copy paste -->