Train Ticket | ട്രെയിന്‍ പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സ്ഥിരീകരിച്ച ടിക്കറ്റ് സ്വന്തമാക്കാം; അറിയാമോ റെയില്‍വേയുടെ ഈ സേവനം
Mar 10, 2023, 10:24 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) അത്യാവശ്യ ഘട്ടത്തില്‍ ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ കറന്റ് ബുക്കിംഗ് സേവനം റെയില്‍വേ ഒരുക്കുന്നുണ്ട്. അതില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പ് തന്നെ കണ്‍ഫേം ചെയ്ത ടിക്കറ്റ് കിട്ടാനുള്ള സാധ്യതയുണ്ട്. എന്നാല്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അതിനെക്കുറിച്ച് അറിയൂ.
ഐ ആര്‍ സി ടി സി നല്‍കുന്ന മറ്റൊരു തരം തത്കാല്‍ സേവനമാണ് കറന്റ് ബുക്കിംഗ്. സീറ്റുകള്‍ ലഭ്യമാണെങ്കില്‍ ചാര്‍ട്ട് തയ്യാറാക്കിയതിനുശേഷം മാത്രമേ ഈ റിസര്‍വേഷന്‍ ക്വാട്ടയ്ക്ക് കീഴിലുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയൂ. അതായത് അവസാന നാല് മണിക്കൂറിനുള്ളില്‍ മാത്രം ടിക്കറ്റ് ബുക്ക് ചെയ്യണം. ട്രെയിനിനായി ചാര്‍ട്ട് തയ്യാറാക്കിയതിന് ശേഷം, ട്രെയിന്‍ പുറപ്പെടുന്നതിന് മൂന്ന് അല്ലെങ്കില്‍ നാല് മണിക്കൂര്‍ മുമ്പ് ബുക്കിംഗ് തുറക്കും.
ടിക്കറ്റ് എടുക്കുന്ന രീതി
ഒന്നാമതായി, ഓഫ്ലൈന്‍ ടിക്കറ്റ് എടുക്കണമെങ്കില്‍, നിങ്ങള്‍ ഒരു റിസര്‍വേഷന്‍ ഫോം പൂരിപ്പിക്കണം, ഈ ഫോമും സാധാരണ റിസര്‍വേഷന്‍ ഫോം പോലെയാണ്. സീറ്റ് ഒഴിവുണ്ടെങ്കില്‍ അധിക നിരക്ക് ഈടാക്കാതെ നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്യും.
യാത്രയ്ക്ക് മുമ്പ് തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് സൗകര്യം നിലവിലുണ്ട്. പ്രീമിയം തത്കാല്‍ ടിക്കറ്റും ഉണ്ട്. ഈ രണ്ട് ടിക്കറ്റുകളും തമ്മിലുള്ള വ്യത്യാസം അവയുടെ വില മാത്രമാണ്. പ്രീമിയം തത്കാല്‍ ടിക്കറ്റുകള്‍ക്ക് കൂടുതല്‍ പണം നല്‍കണം. നേരെമറിച്ച്, കറന്റ് ബുക്കിംഗില്‍, ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പ് സീറ്റ് ഒഴിവുണ്ടെങ്കില്‍, സാധാരണ നിരക്കില്‍ ടിക്കറ്റ് നല്‍കുന്നു. ഈ സൗകര്യം ഓണ്‍ലൈനിലൂടെയും ഓഫ്ലൈനിലൂടെയും പ്രയോജനപ്പെടുത്താവുന്നതാണ്. നേരത്തെ ഇത് സ്റ്റേഷനിലെ ബുക്കിംഗ് കൗണ്ടറില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്.

Keywords: Latest-News, National, Top-Headlines, Government-of-India, Indian-Railway, Railway, Train, Passenger, All About Current Booking by Railway.
< !- START disable copy paste -->