city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Education | 'ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികളുടെ ഏറ്റവും കുറഞ്ഞ പ്രായം 6 വയസായിരിക്കണം'; എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിന്റെ നിര്‍ദേശം

ന്യൂഡെല്‍ഹി: (www.kasargodvartha.com) ഒന്നാം ക്ലാസില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള കുറഞ്ഞ പ്രായം ആറ് വയസായിരിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരം ആദ്യഘട്ടത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന് അവരുടെ പ്രായപരിധി വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഉത്തരവില്‍ പറയുന്നു.
           
Education | 'ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികളുടെ ഏറ്റവും കുറഞ്ഞ പ്രായം 6 വയസായിരിക്കണം'; എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിന്റെ നിര്‍ദേശം

ദ്വിവത്സര ഡിപ്ലോമ ഇന്‍ പ്രീ-സ്‌കൂള്‍ എഡ്യൂക്കേഷന്‍ (DPSE) പാഠ്യപദ്ധതി രൂപകല്‍പന ചെയ്യുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച്, അഞ്ച് വയസിന്റെ തുടക്കമാണ് പഠനത്തിന്റെ അടിസ്ഥാന ഘട്ടം. അതില്‍ മൂന്ന് വര്‍ഷത്തെ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസവും അതിന് ശേഷം ക്ലാസ് ഒന്ന്, രണ്ട് എന്നിവയും ഉള്‍പ്പെടുന്നു.

പുതിയ വിദ്യാഭ്യാസ നയം പ്രീ സ്‌കൂള്‍ മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ തടസങ്ങളില്ലാത്ത പഠനവും വികാസവും പ്രോത്സാഹിപ്പിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അംഗന്‍വാടികളിലോ സര്‍ക്കാര്‍, സര്‍ക്കാര്‍-എയ്ഡഡ്, പ്രൈവറ്റ്, എന്‍ജിഒ സ്‌കൂളുകളിലോ പഠിക്കുന്ന കുട്ടികള്‍ക്ക് മൂന്ന് വര്‍ഷത്തെ ഗുണനിലവാരമുള്ള പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂ എന്ന് മന്ത്രാലയം പറയുന്നു.

Keywords:  Latest-News, National, Top-Headlines, New Delhi, Education, Students, School, Align age of admission for Class 1 to 6 plus years: Centre to states.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia