city-gold-ad-for-blogger

യുക്രൈനില്‍ നിന്നും ഇന്‍ഡ്യന്‍ പൗരന്‍മാര്‍ക്ക് മടങ്ങാനായി എയര്‍ ഇന്‍ഡ്യ വിമാന സര്‍വീസ്

ന്യൂഡെല്‍ഹി: (www.kasargodvartha.com 22.02.2022) യുദ്ധഭീതി നിലനില്‍ക്കുന്ന യുക്രെയ്‌നില്‍ നിന്നും ഇന്‍ഡ്യന്‍ പൗരന്‍മാര്‍ക്ക് മടങ്ങാനായി എയര്‍ ഇന്‍ഡ്യ വിമാന സര്‍വീസ് ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്ന് റിപോര്‍ട്. ബോറിസ്പില്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് ഇന്‍ഡ്യയിലേക്ക് സര്‍വീസ് എന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. വിദ്യാര്‍ഥികളോട് വൈകാതെ വിമാനത്തില്‍ തന്നെ നാട്ടിലേക്ക് മടങ്ങാന്‍ സര്‍കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

അടിയന്തരമായി തുടരേണ്ടതില്ലാത്ത എല്ലാ പൗരന്‍മാരും എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും ഉടന്‍ മടങ്ങണമെന്നാണ് കേന്ദ്ര സര്‍കാര്‍ നിര്‍ദേശം. 24, 26 തീയതികളില്‍ എയര്‍ ഇന്‍ഡ്യയുടെ രണ്ട് സര്‍വീസുകള്‍ കൂടി നിശ്ചയിച്ചിട്ടുണ്ട്.

യുക്രൈനില്‍ നിന്നും ഇന്‍ഡ്യന്‍ പൗരന്‍മാര്‍ക്ക് മടങ്ങാനായി എയര്‍ ഇന്‍ഡ്യ വിമാന സര്‍വീസ്

അതേസമയം 1,30,000 ട്രൂപ് സൈന്യത്തെയാണ് റഷ്യ യുക്രെയ്ന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നത്. തുടര്‍ന്ന് ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് അമേരിക മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ പൗരന്മാരോട് മടങ്ങിയെത്താന്‍ അമേരിക ആവശ്യപ്പെട്ടതിന് പിന്നാലെയാണ് യുകെ, ജര്‍മനി, ഇന്‍ഡ്യ തുടങ്ങി 12ലേറെ രാജ്യങ്ങളും പൗരന്മാരോട് ഉടന്‍ ഉക്രൈന്‍ വിടണമെന്ന് നിര്‍ദേശം നല്‍കിയത്.

Keywords:  New Delhi, News, National, Top-Headlines, India, Air-India, Airport, Air India to operate three India-Ukraine flights.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia