Asaduddin Owaisi | തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പ്: കനത്ത തിരിച്ചടി നേരിട്ട് അസദുദ്ദീന്‍ ഉവൈസിയുടെ എ ഐ എം ഐ എം; മത്സരിച്ചത് 9 സീറ്റുകളില്‍, ലഭിച്ചത് 3 എണ്ണം
Dec 3, 2023, 13:56 IST
അമരാവതി: (KasargodVARTHA) കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തിയ തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ കെ ചന്ദ്രശേഖര റാവുവിന്റെ ബി ആര്‍ എസിനൊപ്പം അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്‍ഡ്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനും (AIMIM) കനത്ത തിരിച്ചടി. ഒമ്പതു സീറ്റുകളില്‍ മത്സരിച്ചെങ്കിലും മൂന്നു സീറ്റുകളില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ.
തെലങ്കാനയില്‍ 10 വര്‍ഷം ഭരണം പൂര്‍ത്തിയാക്കിയ ബി ആര്‍ എസിനെ പിന്തുണക്കുന്ന നിലപാടാണ് ഉവൈസി സ്വീകരിച്ചിരുന്നത്. മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മാത്രമാണ് ഇത്തവണ എ ഐ എം ഐ എം സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചത്.
2018ലെ തിരഞ്ഞെടുപ്പില്‍ ഏഴു സീറ്റുകളില്‍ വിജയിച്ചിരുന്നു. ഇത്തവണ ചന്ദ്രയാന്‍ഗുട്ട, ചാര്‍മിനാര്‍, മാലക്‌പേട്ട് എന്നീ മൂന്നു സീറ്റുകളാണ് ഉവൈസിക്ക് നേടാനായത്. കഴിഞ്ഞ തവണത്തെ ഏഴ് സീറ്റിന് പുറമെ ജൂബിലി ഹില്‍സും രാജേന്ദ്രനഗറും ഉവൈസി ചോദിച്ച് വാങ്ങിയ സീറ്റുകളാണ്.
അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി കഴിഞ്ഞാല്‍ പാര്‍ടിയിലെ രണ്ടാമനായ അക്ബറുദ്ദീന്‍ ഉവൈസിയാണ് ചന്ദ്രയാന്‍ഗുട്ടയിലെ സ്ഥാനാര്‍ഥി. അക്ബറുദ്ദീന്‍ ഉവൈസി 2014ലും 2018ലും ഈ സീറ്റില്‍ നിന്ന് വിജയിച്ചിരുന്നു.
2018 ലെ തിരഞ്ഞെടുപ്പില്‍ 95339 വോട്ടുകള്‍ നേടിയാണ് അദ്ദേഹം വിജയിച്ചത്, അത് മൊത്തം വോടടിന്റെ 59.19 ശതമാനം ആയിരുന്നു. ചാര്‍മിനാര്‍ മണ്ഡലത്തില്‍ മിര്‍ സുല്‍ഫികര്‍ അലിയും മാലക്‌പേട്ടില്‍ അഹ് മദ് ബിന്‍ അബ്ദുല്ല ബലാലയുമാണ് മുന്നേറുന്നത്.
മുന്‍ ഇന്‍ഡ്യന്‍ ക്രികറ്റ് ക്യാപ്റ്റനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ അസ്ഹറുദ്ദീനെതിരെ ജൂബിലി ഹില്‍സില്‍ എംഡി റശീദ് ഫറസുദ്ദീനാണ് എ ഐ എം ഐ എം സ്ഥാനാര്‍ഥി. രാജേന്ദ്രനഗറില്‍ മന്ദഗിരി സ്വാമി യാദവും യാകുത്പുരയില്‍ ജാഫര്‍ ഹുസൈനുമാണ് എ ഐ എം ഐ എം സ്ഥാനാര്‍ഥികള്‍.

Keywords: AIMIM Leading Seats 2023: Big setback likely for Owaisi as only Akbaruddin ahead in Telangana, Amaravathi, News, AIMIM, Assembly Election, Result, Politics, Seat, Muslim, Candidates, National News.