Police Arrested | പുഷ്പ സിനിമാ സ്‌റ്റൈലില്‍ രണ്ട് കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് കടത്താന്‍ ശ്രമം; 'യുവാവിനെ കാലില്‍ വെടിവെച്ച് പിടികൂടി'
Jun 10, 2022, 14:26 IST
ആഗ്ര: (www.kasargodvartha.com) സൂപര്‍ഹിറ്റ് തെലുങ്ക് സിനിമയായ പുഷ്പയിലെ രംഗങ്ങളുടെ രീതിയില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവിനെ സികന്ദ്ര പൊലീസ് അറസ്റ്റ് ചെയ്തു. പോലീസുമായുള്ള ചെറിയ ഏറ്റുമുട്ടലിനൊടുവില്‍ ഇയാളുടെ കാലില്‍ വെടിയുതിര്‍ത്താണ് അറസ്റ്റ് ചെയ്തത്. രണ്ട് കോടി രൂപ വിലമതിക്കുന്ന കഞ്ചാവും പിടിച്ചെടുത്തു. ഇയാൾക്ക് 15,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 1200 കിലോയിലധികം കഞ്ചാവ് ഏപ്രിലില്‍ ആഗ്രയില്‍ നിന്ന് പിടികൂടിയെന്ന് യുപി പ്രത്യേക ദൗത്യസേന കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു.
സുകുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2021-ല്‍ പുറത്തിറങ്ങിയ ഒരു തെലുങ്ക് ആക്ഷന്‍ ഡ്രാമ ചിത്രമാണ് 'പുഷ്പ: ദി റൈസ്'. ചന്ദനക്കടത്തിന്റെ ലോകത്ത് ഉയരുന്ന പുഷ്പ എന്ന തൊഴിലാളിയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്ത സിനിമയില്‍ അല്ലുഅര്‍ജുന്‍ നായകനും ഫഹദ് ഫാസില്‍ വില്ലനുമാണ്.

Keywords: Agra: Criminal tries to smuggle marijuana worth Rs 2 crore in Pushpa movie style, National, Newdelhi, News, Top-Headlines, Police, Arrested, Man, Marijuana, Cinema, Drugs, Agra.
< !- START disable copy paste -->