city-gold-ad-for-blogger

മരണാനന്തര ചടങ്ങുകള്‍ ഒരുക്കിയ ശേഷം 70 കാരി സ്വയം ചിത കൂട്ടി ജീവനൊടുക്കി

മംഗലാപുരം: (www.kasargodvartha.com 24.04.2014) മരണാനന്തര ചടങ്ങിനുള്ള അരിയും വെള്ളവും മറ്റും എടുത്തു വെച്ച ശേഷം വൃദ്ധ സ്വയം ചിതയൊരുക്കി ജീവനൊടുക്കി. മാണ്ട്യ മഡ്ഡൂര്‍ തൈലൂരിലെ ചിക്കതമ്മയ്യ(70) ആണ് മരിച്ചത്. ബുധനാഴ്ച പാതിരാത്രിയാണ് നാടിനെ നടുക്കിയ മരണം.

ചിക്കതമ്മയ്യ വീട്ടില്‍ തനിച്ചാണു താമസം. ഇവര്‍ക്ക് മൂന്ന് ആണ്‍ മക്കളും നാലു പെണ്‍ മക്കളുമുണ്ട്. അവര്‍ വിവാഹിതരായി വെവ്വേറെയാണ്  താമസം. ഭര്‍ത്താവ് നേരത്തേ മരിച്ചു. ഈയിടെ ബാംഗ്ലൂരിലുള്ള മകന്‍ രംഗനാഥിന്റെ വീട്ടില്‍ കുറച്ചു ദിവസം താമസിച്ച ചിക്ക തമ്മയ്യ വോട്ടിടാനായി നാട്ടില്‍ വന്നതായിരുന്നു.

വോട്ട് ചെയ്ത ശേഷം തിരിച്ചു പോകാതെ സ്വന്തം വീട്ടില്‍ തനിച്ചു താമസിക്കുകയായിരുന്നു. രാത്രി വീട്ടിനു സമീപത്തു നിന്ന് തീകത്തുന്നതു കണ്ട് അയല്‍ക്കാര്‍ അന്വേഷിച്ചപ്പോഴാണ് വൃദ്ധ ചിതയൊരുക്കി മരിച്ചത് ശ്രദ്ധയില്‍പെട്ടത്.

മരണാനന്തര ചടങ്ങുകള്‍ ഒരുക്കിയ ശേഷം  70 കാരി സ്വയം ചിത കൂട്ടി ജീവനൊടുക്കി  വിറകുകള്‍ കൂട്ടിയിട്ട ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയും അതിലേക്ക്
ചാടുകയുമായിരുന്നുവെന്ന് കരുതുന്നു. വിവരമറിഞ്ഞ് മക്കളും ബന്ധുക്കളും എത്തിയപ്പോള്‍ ചിത പൂര്‍ണമായും കത്തിത്തീര്‍ന്നിരുന്നില്ല. വീണ്ടും അതിലേക്കു തന്നെ വിറകുകള്‍ കൊണ്ടിട്ട് സംസ്‌ക്കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
പുതുച്ചേരി ഉള്‍പെടെയുള്ള 117 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ആരംഭിച്ചു: കനത്ത പോളിംഗ്

Keywords:  Aged woman arranges self-cremation, lights her own pyre, Mangalore, marriage, House, election, son, Deadbody, National.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia