ഡിജിറ്റല്‍ ക്യാമറയും ഇ മെയിലും വ്യാപകമാകുന്നതിന് മുന്‍പ് ഫോട്ടോ എടുത്ത് ഇ മെയില്‍ അയച്ചു; വീണ്ടും വിഢിത്തം വിളിച്ച് പറഞ്ഞ് മോദി, ആഘോഷമാക്കി മോദി വിരുദ്ധര്‍, നായീകരിച്ച് ബിജെപി
May 13, 2019, 16:54 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 18/05/2019) മേഘത്തെ മറച്ച റഡാറിനു പിന്നാലെ വിഢിത്തം വിളിച്ച് പറഞ്ഞ് മോദി. 1988ല്‍ സ്വന്തമായി ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരുന്നെന്നും ഇതുപയോഗിച്ച് എല്‍കെ അദ്വാനിയുടെ ചിത്രമെടുത്ത് ഇ മെയിലിലൂടെ അയച്ചു കൊടുത്തുവെന്നുമാണ് മോദിയുടെ പുതിയ അവകാശവാദം. ലോകത്തിനു മുന്നില്‍ രാജ്യത്തെ നാണം കെടുത്തരുതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
കാര്‍മേഘങ്ങള്‍ ഉള്ളതിനാല്‍ പോര്‍ വിമാനങ്ങള്‍ റഡാറില്‍ പെടില്ലെന്നതായിരുന്നു നേരത്തെ നടത്തിയ പരാമര്‍ശം. ഇത് സമൂഹമാധ്യമങ്ങളില്‍ മോദി വിരുദ്ധര്‍ ട്രോളുകള്‍ ഉണ്ടാക്കിയിരുന്നു. ഈ പരാമര്‍ശത്തിന് പിന്നാലെയാണ് ഇ മെയില്‍ അവകാശവാദമെത്തുന്നത്. അന്ന് നടത്തിയ അതേ അഭിമുഖത്തിലായിരുന്നു ഈ പരാമര്‍ശവും നടത്തിയത്.
ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് സാങ്കേതികവിദ്യയോട് താത്പര്യമുണ്ടായിരുന്നു. 90ല്‍ ടച്ച്സ്‌ക്രീനില്‍ ഉപയോഗിക്കുന്ന പേന വാങ്ങി. 87-88 കാലഘത്ത് ഡിജിറ്റല്‍ ക്യാമറ സ്വന്തമാക്കി. ഈ ക്യാമറ ഉപയോഗിച്ച് എല്‍കെ അദ്വാനിയുടെ ഫോട്ടോ എടുക്കുകയും അത് ഇമെയിലിലൂടെ അയച്ചുകൊടുത്തെന്നുമാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
എന്നാല്‍, 1995ലാണ് ഇന്ത്യയില്‍ ആദ്യമായി വിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് സര്‍വീസ് ആരംഭിച്ചതെന്നും മോദിയുടെ പ്രസ്താവന കളവാണെന്നും വിമര്‍ശകര്‍ വിശദമാക്കുന്നു. കാലത്തിന് മുന്‍പെ സഞ്ചരിച്ചയാളാണോ മോദിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം. മോദിയുടേത് നാക്കുപിഴയാണെന്നതാണ് അനുകൂലികളുടെ വിശദീകരണം. മേഘ പരാമര്‍ശത്തിന് പിന്നാലെ പ്രധാനമന്ത്രിക്ക് എതിരെ ഇമെയില്‍ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമാവുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Narendra-Modi, Social-Media, Gujarath, Camera, Again modi done Controversial statement