രാഹുൽ ഗാന്ധിക്ക് പിന്നാലെ കോൺഗ്രസ് പാർടിയുടെയും നേതാക്കളുടെയും അകൗണ്ടും 'കൂട്ടലോക്'; നടപടി ലൈംഗീക അതിക്രമത്തിന് ഇരയായ ബാലികയുടെ കുടുംബത്തിന്‍റെ ചിത്രം പങ്കുവെച്ചതിൽ
Aug 12, 2021, 12:55 IST
ന്യൂഡെൽഹി: (www.kasargodvartha.com 12.08.2021) രാഹുൽ ഗാന്ധിയുടെ അകൗണ്ടിന് പിന്നാലെ കോണ്‍ഗ്രസ് പാര്‍ടിയുടെയും നേതാക്കളുടെയും അകൗണ്ട് കൂട്ടത്തോടെ ലോക് ചെയ്ത് ട്വിറ്റര്‍. ന്യൂഡെൽഹിൽ ലൈംഗീക അതിക്രമത്തിന് ഇരയായ ബാലികയുടെ കുടുംബത്തിന്‍റെ ചിത്രം പങ്കുവെച്ചതിനാണ് ട്വിറ്ററിന്റെ ഈ നടപടി.
അതേസമയം അകൗണ്ട് ലോക് ചെയ്തതുകൊണ്ട് മാത്രം ജനങ്ങൾക്ക് വേണ്ടിയുള്ള തങ്ങളുടെ മുന്നേറ്റം നിലയ്ക്കില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഞ്ച് ദിവസം മുമ്പ് രാഹുൽ ഗാന്ധിയുടെ അകൗണ്ട് ട്വിറ്റര്‍ ലോക് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് രാഹുലിന്‍റെ ട്വീറ്റ് പങ്കുവെച്ച കോണ്‍ഗ്രസ് ഔദ്യോഗിക അകൗണ്ടിനും പിടിവീണത്.

പാര്‍ടി ജന.സെക്രടറി കെ സി വേണുഗോപാൽ, നേതാക്കളായ രണ്‍ദീപ് സുര്‍ജേവാല, അജയ് മക്കൻ, സുഷ്മിത ദേവ്, മാണിക്കം ടാഗോര്‍ എന്നിവരുടെ അകൗണ്ടിനാണ് ട്വിറ്റര്‍ പഴുതിട്ടത്. അതേസമയം എത്ര ദിവസത്തേക്കാണ് നടപടിയെന്ന് വിശദീകരിച്ചിട്ടില്ല. അഞ്ച് ദിവസമായിട്ടും രാഹുൽ ഗാന്ധിയുടെ അകൗണ്ടിനുള്ള ലോക് തുടരുക തന്നെയാണ്.
ന്യൂഡെൽഹിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി ബാലിക കൊല്ലപ്പെടുകയും മൃതദേഹം അക്രമികൾ ദഹിപ്പിക്കുകയും ചെയ്ത സംഭവത്തിൽ വലിയ പ്രതിഷേധം നടന്നിരുന്നു. ബാലികയുടെ കുടുംബത്തെ കാണാനെത്തിയ രാഹുൽ ഗാന്ധി ആ ചിത്രം ട്വീറ്ററിൽ പങ്കുവെച്ചതാണ് ഇപ്പോഴത്തെ നടപടിക്ക് കാരണം.
Keywords: News, New Delhi, National, Rahul_Gandhi, Congress, Social-Media, Politics, After Rahul Gandhi, Twitter Locks, Official Congress Account, After Rahul Gandhi, Twitter Locks Official Congress Account.
< !- START disable copy paste -->