രണ്ടും കല്‍പ്പിച്ച് മമത; മോഹന്‍ ഭഗവതിന് പിന്നാലെ അമിത് ഷായ്ക്കും കൊല്‍ക്കത്തയില്‍ വേദി നിഷേധിച്ചു
Sep 7, 2017, 00:50 IST
കൊല്‍ക്കത്ത: (www.kasargodvartha.com 06.09.2017) സംഘപരിവാറിനെതിരെ രണ്ടും കല്‍പ്പിച്ചിറങ്ങിയിരിക്കുകയാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആര്‍ എസ് എസ് സംഘചാലക് മോഹന്‍ ഭാഗവതിന് കൊല്‍ക്കത്തയില്‍ വേദി നിഷേധിച്ചതിന് പിന്നാലെ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കും സംസ്ഥാന സര്‍ക്കാര്‍ വേദി നിഷേധിച്ചു.
സെപ്റ്റംബര്‍ 10നും 12നും ബുക്ക് ചെയ്ത നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയം നിഷേധിച്ചതായി ബി ജെ പി ജനറല്‍ സെക്രട്ടറി സായന്തന്‍ ബസു പറഞ്ഞു. ദുര്‍ഗാ പൂജ നടക്കുന്ന ദിവസങ്ങളായതിനാല്‍ സ്‌റ്റേഡിയം പരിപാടിക്ക് തരാനാവില്ലെന്ന് കാരണമായി പറഞ്ഞതെന്നും സായന്തന്‍ ബസു പറഞ്ഞു.
ഒക്ടോബര്‍ മൂന്നിന് മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന പരിപാടി നേരത്തെ ആര്‍ എസ് എസ് തീരുമാനിച്ചിരുന്നു. എന്നാല്‍ പരിപാടി നടക്കേണ്ട മഹാജാതി സദന്‍ ഓഡിറ്റോറിയം നിഷേധിക്കപ്പെട്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : National, Top-Headlines, News, BJP, Leader, Programme, Permission, After Mohan Bhagwat, Mamata Banerjee targets BJP chief Amit Shah, denies permission for Kolkata event.