ഇരുട്ടടി വരുന്നു, ലോക്ക്‌ഡൗണ്‍ കഴിഞ്ഞാൽ പെട്രോളിനും ഡീസലിനും നാലുമുതല്‍ അഞ്ചുരൂപവരെ വര്‍ധിപ്പിച്ചേക്കും
May 28, 2020, 17:27 IST
ന്യൂഡെൽഹി: (www.kasargodvartha.com 28.05.2020) ലോക്ക്ഡൗണ്‍ ജൂണ്‍ ഒന്നോടെ നീക്കുന്നത്തിനു പിന്നാലെ രാജ്യത്ത് പെട്രോളിനും ഡീസലിനും വില ലിറ്ററിന് നാലുമുതല്‍ അഞ്ചുരൂപവരെ വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ലോക്ക്ഡൗണ്‍ നീക്കുന്നതോടെ ദിവസേനയുള്ള വില പുതക്കല്‍ പുനഃരാരംഭിക്കുന്നതിനാലാണിത്. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താനുമായി ചില്ലറ വ്യാപാരികളുമായി പൊതുമേഖല എണ്ണവിപണന കമ്പനികളുടെ യോഗം കഴിഞ്ഞയാഴ്ച ചേർന്നിരുന്നു. ജൂണ്‍ മുതല്‍ ലോക്ക്ഡൗണ്‍ അഞ്ചാംഘട്ടത്തിലേയ്ക്ക് കടന്നാലും ഇളവുകള്‍ അനുവദിക്കുന്നതിനാല്‍ വില വർധിപ്പിക്കാനാണ് തീരുമാനം എന്നാണ് റിപ്പോർട്ട്.
അസംസ്‌കൃത എണ്ണവിലയില്‍ കഴിഞ്ഞ മാസത്തേക്കാള്‍ 50 ശതമാനത്തിലധികം വർധനയാണ് ഉണ്ടായിട്ടുള്ളത്. ബാരലിന് 30 ഡോളര്‍ നിലവാരത്തിലണ് ഇപ്പോള്‍ വ്യാപാരം. വില കൂടുന്ന പ്രവണത തുടര്‍ന്നാല്‍ എണ്ണ കമ്പനികൾക്ക് വന്‍ബാധ്യതയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. അടച്ചിടലിനെത്തുടർന്ന് വിൽപന കുത്തനെ കുറയുന്നതും കമ്പനികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വില വർധിപ്പിക്കലാണ് ഏക പോംവഴിയെന്നും കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. ആഗോള വിപണിയില്‍ എണ്ണവില ഇതേരീതിയില്‍ തുടര്‍ന്നാല്‍ ദിവസേന 40-50 പൈസ വീതം കൂട്ടി രണ്ടാഴ്ച കൊണ്ട് നഷ്ടം നികത്താനാണ് ലക്ഷ്യമിടുന്നത്.
Summary: Petrol, diesel prices may increase again after daily price revision restarts