'കോവിഡ് പ്രതിരോധത്തില്‍ വീഴ്ച പാടില്ല, മാസ്‌കും സാമൂഹ്യ അകലവും തുടരണം'; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം
Mar 18, 2022, 16:29 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 18.03.2022) തെക്കുകിഴക്കന്‍ ഏഷ്യയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രം. കോവിഡ് പ്രതിരോധത്തില്‍ വീഴ്ച പാടില്ലെന്നും മാസ്‌കും സാമൂഹ്യ അകലവും തുടരണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. ടെസ്റ്റ്-ട്രാക്-ട്രീറ്റ്-വാക്സിനേഷന്‍-കോവിഡ് പ്രോടോകോള്‍ എന്നീ അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പുതിയ വകഭേദങ്ങള്‍ യഥാസമയം കണ്ടെത്തുന്നതിന് മതിയായ പരിശോധന നടത്തണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
വാക്‌സിനേഷന്റെ പ്രസക്തി പൊതുജനത്തെ അറിയിച്ച്, ശേഷിക്കുന്നവര്‍ക്കും വാക്സിന്‍ ഉറപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ പറയുന്നു. ഐഎന്‍എസ്എസിഒജി (INSACOG) നെറ്റ് വര്‍കിലേക്ക് മതിയായ സാംപിളുകള്‍ സമര്‍പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. സംസ്ഥാനം ആവശ്യമായ കോവിഡ് അവബോധം സൃഷ്ടിക്കണം. ക്ലസ്റ്ററുകള്‍ കൃത്യമായി നിരീക്ഷണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

ഫെയ്സ് മാസ്‌ക് ധരിക്കുക, എല്ലാ പൊതു ഇടങ്ങളിലും/കൂടിച്ചേരലുകളിലും ശാരീരിക അകലം പാലിക്കുക തുടങ്ങി ഉചിതമായ പെരുമാറ്റം പാലിക്കുന്നത് ഉറപ്പാക്കണം. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ഗ്രേഡഡ് പുനരാരംഭിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഫെബ്രുവരി 25ന് സര്‍കാര്‍ പുറത്തിറക്കിയിരുന്നു. ഇത് നടപ്പാക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്.
Keywords: New Delhi, News, National, Top-Headlines, COVID-19, Mask, Health, Vaccinations, After Covid surge in South East Asia, Centre sends warning note to states.
Keywords: New Delhi, News, National, Top-Headlines, COVID-19, Mask, Health, Vaccinations, After Covid surge in South East Asia, Centre sends warning note to states.