city-gold-ad-for-blogger

ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗം 50 മിനുട്ടായി ചുരുക്കുമെന്ന് മോഡി

ന്യൂഡല്‍ഹി: (www.kasargodvartha.com 30.07.2017) ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗം 50 മിനുട്ടായി ചുരുക്കുമെന്ന് നരേന്ദ്ര മോഡി. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗം നീണ്ടുപോയെന്ന് അന്നേ തന്നെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ഇതിനാലാണ് ഇത്തവണത്തെ പ്രസംഗം ചുരുക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്.

പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ 'മന്‍ കീ ബാത്തി'ലൂടെയാണ് മോഡി ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് മാസം വിപ്ലവത്തിന്റെ മാസമാണ്. അതിനാല്‍ രാജ്യത്തെ യുവാക്കള്‍ സ്വാതന്ത്ര്യദിനത്തെ നിശ്ചയദാര്‍ഢ്യത്തിന്റെ ദിനമായി ആഘോഷിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്തു.

വൃത്തിഹീനത്വം, ദാരിദ്യം, തീവ്രവാദം, ജാതിവ്യവസ്ഥ, വര്‍ഗീയത എന്നിവ രാജ്യത്ത് നിന്നും തുടച്ചുനീക്കുമെന്ന് ഓരോ പൗരനും പ്രതിജ്ഞ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗം 50 മിനുട്ടായി ചുരുക്കുമെന്ന് മോഡി


Keywords:  News, New Delhi, National, Top-Headlines, Narendra-Modi, After Constant Complaints, PM Modi Promises To Keep His Independence Day Speech Under 50 Mins

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia