city-gold-ad-for-blogger

മരണമടഞ്ഞ അഫ് ഗാന്‍ പൗരന്റെ വയറ്റില്‍ നിന്നും 46 ഹെറോയിന്‍ ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തി: മരണ കാരണമറിഞ്ഞ് ഞെട്ടിത്തരിച്ച് ബന്ധുക്കള്‍

ന്യൂഡല്‍ഹി: (www.kasargodvartha.com 01.05.2017) മരണമടഞ്ഞ അഫ് ഗാന്‍ പൗരന്റെ വയറ്റില്‍ നിന്നും 46 ഹെറോയിന്‍ ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തി. മോശമായ ആരോഗ്യസ്ഥിതിയെ തുടര്‍ന്ന് മെഡിക്കല്‍ വിസയില്‍ ഡല്‍ഹിയിലെത്തിയ മഹദിയ ദാവൂദ് (55) ന്റെ വയറ്റില്‍ നിന്നുമാണ് ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തിയത്.

രണ്ട് ദിവസമായി ബന്ധുവിന്റെ വീട്ടില്‍ താമസിച്ചിരുന്ന ദാവൂദ് ആരോഗ്യാവസ്ഥ മോശമായതിനാല്‍ പെട്ടെന്ന് മരണമടയുകയായിരുന്നു. ആരോഗ്യാവസ്ഥ മോശമായതുകൊണ്ട് തന്നെ ബന്ധുക്കളും സംശയിച്ചില്ല. എന്നാല്‍ മരണശേഷം നടത്തിയ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍
അഞ്ച് കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ ക്യാപ്‌സ്യൂളുകള്‍ ദാവൂദിന്റെ വയറ്റില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു.

മരണമടഞ്ഞ അഫ് ഗാന്‍ പൗരന്റെ വയറ്റില്‍ നിന്നും 46 ഹെറോയിന്‍ ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തി: മരണ കാരണമറിഞ്ഞ് ഞെട്ടിത്തരിച്ച് ബന്ധുക്കള്‍

ക്യാപ്‌സ്യൂളുകളുടെ പൊട്ടിത്തെറിയാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. രണ്ടാഴ്ച മുന്‍പ് മറ്റൊരു അഫ് ഗാന്‍ സ്വദേശി ഡ്രഗ് ക്യാപ്‌സ്യൂളുകള്‍ വയറ്റില്‍ സൂക്ഷിച്ച് മരിച്ചിരുന്നു. ഡ്രഗ് ക്യാപ്‌സ്യൂളുകള്‍ വയറ്റില്‍ സൂക്ഷിക്കുമ്പോള്‍ ശരീരത്തിനുള്ളിലുണ്ടാവുന്ന വിഷബാധയാണ് ഇരുവരുടേയും മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:   Afghan drug smuggler dies after being stuffed with heroin,   New Delhi, Death, Afghan, Capsule, Stomach, Dead Body, Doctors, Hospital, Relatives, Disease, Medical Visa, Poisoning.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia