HC Verdict | പ്രായപൂർത്തിയായ എല്ലാവർക്കും ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് ഹൈകോടതി; സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്ന ദമ്പതികൾക്ക് ആശ്വാസം പകരുന്ന വിധിയുമായി ഡിവിഷൻ ബെഞ്ച്
Jul 1, 2023, 10:02 IST
പ്രയാഗ്രാജ്: (www.kasargodvartha.com) സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായ ദമ്പതികൾക്ക് അലഹബാദ് ഹൈകോടതിയുടെ ആശ്വാസം. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ പ്രായപൂർത്തിയായ എല്ലാവർക്കും അവകാശമുണ്ടെന്ന് ഹൈകോടതി പറഞ്ഞു. പ്രായപൂർത്തിയായ ദമ്പതികൾ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചത്. ദാമ്പത്യ ജീവിതത്തിൽ ഒരുമിച്ച് ജീവിക്കുന്നുണ്ടെങ്കിൽ അത് കുറ്റകരമല്ലെന്നും ബെഞ്ച് വിധിച്ചു. ഹർജിക്കാരനായ ഭർത്താവിനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ ഉത്തരവിട്ടത്.
മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് യുവാവിനും രണ്ട് കുടുംബാംഗങ്ങൾക്കുമെതിരെ ഷാജഹാൻപൂരിലെ മദൻപൂർ പൊലീസ് സ്റ്റേഷനിൽ മെയ് 24 ന് യുവതിയുടെ പിതാവ് പരാതി നൽകിയിരുന്നു. ദമ്പതികളും മറ്റ് രണ്ട് പേരും ഇത് കോടതിയിൽ ചോദ്യം ചെയ്തു. യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും മുദ്രവച്ച കവറിൽ മൊഴി നൽകുകയും ചെയ്തു. യുവതി പ്രായപൂർത്തിയായ ആളാണെന്നും അവൾ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചിട്ടുണ്ടെന്നും ഇരുവരും സമാധാനപരമായ ദാമ്പത്യ ജീവിതം നയിക്കുന്നുവെന്നും പൊലീസ് കോടതിയെ അറിയിച്ചു.
പ്രായപൂർത്തിയായ രണ്ട് പേർക്ക് പങ്കാളിയെ തിരഞ്ഞെടുത്ത് ജീവിക്കാനുള്ള അവകാശത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചാണ് ഈ കേസെന്ന് കോടതി പറഞ്ഞു. പ്രായപൂർത്തിയായ ഓരോ വ്യക്തിക്കും താൻ ആഗ്രഹിക്കുന്ന ആരുമായും ജീവിക്കാൻ അവകാശമുണ്ടെന്ന് ജസ്റ്റിസ് എം സി ത്രിപാഠി, ജസ്റ്റിസ് പ്രകാശ് പാഡിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
Keywords: News, National, Allahabad High, Court Verdict, Adults, case, Police Station, Complaint, Life Partner, Adults have right to choose their life partner: Allahabad high court.
< !- START disable copy paste -->