city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജയലളിതയുടെ മണ്ഡലത്തില്‍ മത്സരിക്കാന്‍ നടന്‍ വിശാലും! ജനങ്ങള്‍ക്ക് വേണ്ടി രംഗത്തിറങ്ങേണ്ട ഉചിതമായ സമയമാണിതെന്ന് വിശാല്‍, ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലമായി ആര്‍ കെ നഗര്‍ മാറുന്നു

ചെന്നൈ: (www.kasargodvartha.com 04/12/2017) ജയലളിതയുടെ മണ്ഡലത്തില്‍ മത്സരിക്കാന്‍ തെന്നിന്ത്യന്‍ താരവും. തമിഴ്‌നാട്ടിലെ ചെന്നൈ ആര്‍.കെ.നഗറില്‍ നടന്‍ വിശാല്‍ തിങ്കളാഴിച്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് വെളിപ്പെടുത്തി. ഉപതിരഞ്ഞെടുപ്പിലേക്ക് അപ്രതീക്ഷിതമായാണ് തെന്നിന്ത്യന്‍ താരം വിശാല്‍ കടന്നുവരുന്നത്. ജനങ്ങള്‍ക്ക് വേണ്ടി രംഗത്തിറങ്ങേണ്ട ഉചിതമായ സമയമാണിതെന്ന് പറഞ്ഞാണ് വിശാലിന്റെ രാഷ്ട്രീയ പ്രവേശനം.

മറീന ബീച്ചിലുള്ള ജയലളിതയുടെ സമാധിയിലും രാമാപുരത്തുള്ള എം.ജി.ആറിന്റെ വസതിയിലും സന്ദര്‍ശനം നടത്തിയശേഷമായിരിക്കും വിശാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.
ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറും, ബി.ജെ.പി സ്ഥാനാര്‍ഥി കരു നാഗരാജും തിങ്കളാഴ്ച്ച നാമനിര്‍ദേശ പത്രിക നല്‍കിയേക്കുമെന്നാണ് വിവരം.

ജയലളിതയുടെ മണ്ഡലത്തില്‍ മത്സരിക്കാന്‍ നടന്‍ വിശാലും! ജനങ്ങള്‍ക്ക് വേണ്ടി രംഗത്തിറങ്ങേണ്ട ഉചിതമായ സമയമാണിതെന്ന് വിശാല്‍, ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലമായി ആര്‍ കെ നഗര്‍ മാറുന്നു


ദശാബ്ദത്തിലധികമായി ഡി.എം.കെയുമായി രാഷ്ട്രീയ വൈര്യം പുലര്‍ത്തിവന്ന വൈക്കോയുടെ പാര്‍ട്ടിയായ എം.ഡി.എം.കെ ഡി എം കെ സ്ഥാനാര്‍തിയായ മരുതു ഗണേഷിന് പിന്തുണ പ്രഖ്യാപിച്ചു. തമിഴ്‌നാടിന്റെ നല്ല നാളെയ്ക്കുവേണ്ടിയുള്ള തുടക്കമാണിതെന്ന് വൈക്കോ വ്യക്തമാക്കി.
വൈക്കോയുടെ തീരുമാനത്തെ പ്രതിപക്ഷനേതാവ് എം.കെ.സ്റ്റാലിന്‍ സ്വാഗതം ചെയ്തു. ഇതോടെ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലമായി ആര്‍ കെ നഗര്‍ മാറിയിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Chennai, National, By-election, BJP, DMK, MDM, M K Stalin, Vishal, Top-Headlines, Actor Vishal Joins Race For High-Profile RK Nagar, Jayalalithaa's Seat

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia