Notice | ഗോവയില്‍ അനുമതിയില്ലാതെ നിര്‍മാണപ്രവര്‍ത്തനം നടത്തിയെന്ന് ആരോപണം; നടന് നാഗാര്‍ജുനയ്ക്കെതിരെ നോടീസ്
പനജി: (www.kasargodvartha.com) വടക്കന്‍ ഗോവയിലെ മന്ദ്രേം ഗ്രാമത്തില്‍ അനധികൃത നിര്‍മാണവും ഖനനവും നടത്തിയെന്നാരോപിച്ച് തെലുങ്ക് നടന് നാഗാര്‍ജുനയ്ക്ക് പഞ്ചായത് ബുധനാഴ്ച 'സ്റ്റോപ് വര്‍ക്' നോടീസ് നല്കി. ഗോവ പഞ്ചായത് രാജ് ആക്ട് 1994 പ്രകാരമാണ് മന്ദ്രേം പഞ്ചായത് സര്‍പഞ്ച് അമിത് സാവന്ത് നടനെതിരെ നോടീസ് നല്‍കിയത്.
നോടീസ് അനുസരിച്ച്, നാഗാര്‍ജുന ഗ്രാമത്തിന്റെ അധികാരപരിധിയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്. അടിയന്തരമായി പണി നിര്‍ത്തിയില്ലെങ്കില്‍ നടപടിയെടുക്കുമെന്നാണ് പഞ്ചായതിന്റെ വാദം. നാഗാര്‍ജുന അനുമതിയില്ലാതെ നിര്‍മാണവും ഖനനവും നടത്തിയെന്നാണ് ആരോപണം.
'അധികൃത അധികാരികളില്‍ നിന്നും ഈ പഞ്ചായതില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങാതെ, അശ്വേവാഡ, മന്ദ്രേം വിലേജിലെ സര്‍വേ നമ്പര്‍ 211/2 ബി ഉള്ള വസ്തുവില്‍ നിങ്ങള്‍ അനധികൃത നിര്‍മാണവും ഖനനവും നടത്തുന്നതായി ഈ പഞ്ചായതിന്റെ ശ്രദ്ധയില്‍പെട്ടിരിക്കുന്നു,'- നോടീസില് പറയുന്നു.
ഉടന്‍ പണി നിര്‍ത്തിയില്ലെങ്കില്‍ ഗോവ പഞ്ചായത് രാജ് ആക്ട് പ്രകാരം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത് മുന്നറിയിപ്പ് നല്കി.
Keywords: news,National,India,Actor,Top-Headlines, Actor Nagarjuna's Goa beach village project issued 'stop work' notice