city-gold-ad-for-blogger

ബോളിവുഡ് നടന്‍ ഇന്ദര്‍ കുമാര്‍ അന്തരിച്ചു

മുംബൈ: (www.kasargodvartha.com 28.07.2017)  ബോളിവുഡ് നടന്‍ ഇന്ദര്‍ കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 'മസൂം', 'ഖിലാഡിയോ കാ ഖിലാഡി' തുടങ്ങിയ ചിത്രങ്ങളിലെ വേഷം കൊണ്ട് ശ്രദ്ധേയനായ താരമാണ് 44 കാരനായ ഇന്ദര്‍ കുമാര്‍.

സല്‍മാന്‍ ഖാനൊപ്പം 'കഹീ പ്യാര്‍ ന ഹോ ജായേ', 'വാണ്ടഡ്', 'തുമ്‌കോ ന ഭൂല്‍ പായേംഗേ' എന്നീ ചിത്രങ്ങളിലെ അഭിനയം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഏക്താ കപൂറിന്റെ ടെലിവിഷന്‍ പരമ്പരയായ 'ക്യൂം കീ സാസ് കീ കഭീ ബഹൂ ഥീ'യില്‍ മിഹിര്‍ വിരാനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

2014ല്‍ ലൈംഗിക പീഡനക്കേസ് ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായതിനുശേഷമാണ് ഇന്ദര്‍ കുമാര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. 'ഫട്ടീ പടീ ഹെ യാര്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ്ടിരിക്കെയായിരുന്നു മരണം.

ബോളിവുഡ് നടന്‍ ഇന്ദര്‍ കുമാര്‍ അന്തരിച്ചു

Keywords:  India, National, Bollywood, Actor, Death, Mumbai, Top-Headlines, Actor Inder Kumar, Salman Khan's Wanted Co-Star, Dies At 45

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia