city-gold-ad-for-blogger

Protested | പ്രവീണ്‍ വധക്കേസ്: കര്‍ണാടകയില്‍ നാടകീയ സംഭവങ്ങള്‍; ആഭ്യന്തര മന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറാന്‍ എബിവിപി പ്രവര്‍ത്തകരുടെ ശ്രമം; പൊലീസ് ലാതിചാര്‍ജ് നടത്തി; 40 പേര്‍ അറസ്റ്റില്‍

ബെംഗ്‌ളുറു: (www.kasargodvartha.com) ബിജെപി ഭരണത്തിലുള്ള കര്‍ണാടകയില്‍ ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്രയുടെ ബെംഗ്‌ളൂറിലെ വസതിയിലേക്ക് ഇരച്ചുകയറാന്‍ എബിവിപി പ്രവര്‍ത്തകരുടെ ശ്രമം. ദക്ഷിണ കന്നഡ ജില്ലയിലെ ബിജെപി യുവജനവിഭാഗം നേതാവ് പ്രവീണ്‍ നെട്ടാറിന്റെ കൊലപാതകത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവസമയത്ത് ജ്ഞാനേന്ദ്ര ശിവമോഗ്ഗയിലായിരുന്നു.
              
Protested | പ്രവീണ്‍ വധക്കേസ്: കര്‍ണാടകയില്‍ നാടകീയ സംഭവങ്ങള്‍; ആഭ്യന്തര മന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറാന്‍ എബിവിപി പ്രവര്‍ത്തകരുടെ ശ്രമം; പൊലീസ് ലാതിചാര്‍ജ് നടത്തി; 40 പേര്‍ അറസ്റ്റില്‍

കൊലപാതകത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്കും ആരാഗ ജ്ഞാനേന്ദ്രയ്ക്കുമെതിരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു. സംഭവത്തില്‍ 40 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ ബെംഗ്‌ളൂറിലെ ജയമഹല്‍ ഏരിയയിലുള്ള മന്ത്രിയുടെ വസതിക്ക് പുറത്ത് നാടകീയ സംഭവങ്ങളാണ് നടന്നത്.

പ്രതിഷേധം അറിയാമായിരുന്നിട്ടും വസതിയില്‍ പൊലീസുകാര്‍ കുറവായിരുന്നു. പ്രതിഷേധക്കാര്‍ ഗേറ്റ് ചാടി വീടിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചു. പൊലീസ് ഇവരെ തടയുകയും പൊലീസും പ്രതിഷേധക്കാരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും ചെയ്തു. ഉടന്‍ തന്നെ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സമരക്കാരെ പൊലീസ് വളപ്പിനുള്ളിലേക്ക് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. വീടിന് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ലാതിചാര്‍ജും നടത്തി. അഡീഷണല്‍ പൊലീസ് കമീഷണര്‍ സന്ദീപ് പാട്ടീല്‍ സ്ഥലത്തെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. സംഭവത്തെക്കുറിച്ച് ഡിസിപി (നോര്‍ത്) വിനായക് പാടീല്‍ റിപോര്‍ട് തേടിയിട്ടുണ്ട്.

Keywords: News, Karnataka, National, Top-Headlines, Government, BJP, Politics, Political Party, Protest, Controversy, Murder-Case, Police, Minister, Crime, ABVP, Government of Karnataka, ABVP activists protested in front of Home Minister's house.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia