മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചതിനെതിരെ മഅ്ദനി സുപ്രീംകോടതിയില്‍
Jul 27, 2017, 11:02 IST
ബംഗളൂരു: (www.kasargodvartha.com 27.07.2017) മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചതിനെതിരെ മഅ്ദനി സുപ്രീംകോടതിയില്‍ ഹരജി നല്‍കി. അനുമതി നിഷേധിച്ചു കൊണ്ട് ബംഗളൂരു എന്‍ ഐ എ കോടതി ഇറക്കിയ വിധിക്കെതിരെയാണ് മഅ്ദനിയുടെ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുഖേന ഹരജി സമര്‍പ്പിച്ചത്.
വെള്ളിയാഴ്ചയോ ചൊവ്വാഴ്ചയോ സുപ്രീം കോടതി ഹരജി പരിഗണിക്കുമെന്നാണ് വിവരം. അഡ്വ. പ്രശാന്ത് ഭൂഷണ്‍ മഅ്ദനിക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകും. അസുഖ ബാധിതയായി കിടക്കുന്ന മാതാവ് അസ്മാ ബീവിയെ കാണാന്‍ മഅ്ദനിക്ക് കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ പക്ഷാഘാതം ബാധിച്ച പിതാവ് അബ്ദുല്‍ സമദിനെ കാണാന്‍ അനുമതി നല്‍കിയിരുന്നില്ല. പിതാവിന്റെ രോഗം വ്യക്തമാക്കുന്ന ചികിത്സാ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നു പറഞ്ഞാണ് പിതാവിനെ കാണാന്‍ അനുമതി നിഷേധിച്ചത്. പിതാവിനെ കാണാനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും അനുവാദം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.
2013 മാര്‍ച്ച് 10 ന് മകള്‍ ശമീറ ജൗഹറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇതേ സൗകര്യം മകന്റെ വിവാഹക്കാര്യത്തിലും അനുവദിക്കണമെന്ന് ഹരജിയില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നേരത്തെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും മാതാപിതാക്കളെ കാണാനും വ്യവസ്ഥയില്‍ ഇളവ് വരുത്തി അനുമതി നല്‍കിയ കോടതി ഇപ്പോള്‍ അനുമതി നല്‍കാത്തത് നിക്ഷിപ്തമായ അധികാരം വേണ്ടവിധത്തില്‍ ഉപയോഗിക്കാത്തതിനാലാണെന്ന് ഹരജിയില്‍ പറയുന്നു. ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെ കേരളത്തില്‍ തങ്ങാന്‍ നല്‍കിയ അനുമതി മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് 20 വരെയാക്കി നീട്ടണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Top-Headlines, National, Abdul Nasar Madani filed petition in Supreme court