city-gold-ad-for-blogger

അവിഹിത ബന്ധത്തില്‍ പിറന്ന കുഞ്ഞിനെ കാട്ടിലുപേക്ഷിച്ച സംഭവം: പിതാവ് അറസ്റ്റില്‍

മംഗലാപുരം: (www.kasargodvartha.com 06.08.2014) പ്രസവിച്ച പാടേ യുവതി കുഞ്ഞിനെ കാട്ടില്‍ ഉപേക്ഷിക്കുകയും മഴയും കാറ്റും കൊണ്ട കുഞ്ഞിനെ 30 മണിക്കൂര്‍ കഴിഞ്ഞ് കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ കുഞ്ഞിന്റെ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. സാഗര്‍ ബേളൂര്‍ ഷെട്രകോടിയിലെ ശശികുമാറാ (22)ണ് അറസ്റ്റിലായത്.

തിങ്കളാഴ്ച സാഗറില്‍ അറസ്റ്റിലായ ശശികുമാറിനെ ചൊവ്വാഴ്ച കുന്താപുരം കോടതിയില്‍ ഹാജരാക്കി. ഇയാള്‍ക്കെതിരെ ബലാത്സംഗത്തിനാണ് പോലീസ് കേസെടുത്തത്. കുഡ്‌ലു കന്യാന ഗുഡ്ഡഗേരിയിലെ യുവതിയില്‍ ശശികുമാറിനുണ്ടായ പെണ്‍കുഞ്ഞിനെയാണ് ജൂലൈ 31ന് കാട്ടില്‍ ഉപേക്ഷിച്ചത്.

രണ്ടു കൊല്ലമായി യുവതിയുമായി ശശികുമാര്‍ അവിഹിത ബന്ധം പുലര്‍ത്തി വരികയായിരുന്നുവത്രേ. ഈ ബന്ധത്തില്‍ ഗര്‍ഭിണിയായ യുവതി അക്കാര്യം ശശികുമാറിനെ അറിയിച്ചപ്പോള്‍ അയാള്‍ മുങ്ങുകയായിരുന്നു. പിന്നീട് കാട്ടില്‍ രഹസ്യമായി പ്രസവിച്ച യുവതി അവിടെ തന്നെ കുഞ്ഞിനെ  ഉപേക്ഷിക്കുകയായിരുന്നു.

കശുവണ്ടി ഫാക്ടറി തൊഴിലാളിയാണ് യുവതി. ശശികുമാര്‍ കരിങ്കല്‍ ക്വാറി തൊഴിലാളിയാണ്. ആശുപത്രിയില്‍ ജീവനക്കാരുടെ പരിചരണത്തില്‍ കഴിയുന്ന കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണ്. പഞ്ചമി എന്ന് അവര്‍ പേരുവിളിക്കുകയും ചെയ്തു.

അവിഹിത ബന്ധത്തില്‍ പിറന്ന കുഞ്ഞിനെ കാട്ടിലുപേക്ഷിച്ച സംഭവം: പിതാവ് അറസ്റ്റില്‍

അവിഹിത ബന്ധത്തില്‍ പിറന്ന കുഞ്ഞിനെ കാട്ടിലുപേക്ഷിച്ച സംഭവം: പിതാവ് അറസ്റ്റില്‍

അവിഹിത ബന്ധത്തില്‍ പിറന്ന കുഞ്ഞിനെ കാട്ടിലുപേക്ഷിച്ച സംഭവം: പിതാവ് അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Mangalore, Child, National, Father, Arrest, Police, Forest, Shashi Kumar, Monday, Abandoned baby case - Police arrest 22-year-old father

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia