city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

EV Explosion | വീണ്ടും ദുരന്തം: ഇലക്‌ട്രിക് സ്‌കൂടർ വാങ്ങി ഒരുദിവസത്തിന് ശേഷം ബാറ്ററി പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; കുടുംബാംഗങ്ങൾക്ക് പൊള്ളലേറ്റു

വിജയവാഡ:(www.kasargodvartha.com) തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ഇലക്ട്രിക് വാഹനത്തിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80 വയസുള്ള ഒരാളുടെ ജീവൻ നഷ്ടപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷം, ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ശനിയാഴ്ച 40 വയസുള്ള ഒരാൾ സമാനമായ അപകടത്തിൽ മരിച്ചു. കുടുംബാംഗങ്ങൾക്ക് പൊള്ളലേറ്റു. കോട്ടകൊണ്ട ശിവകുമാർ (40) ആണ് മരിച്ചത്. ഭാര്യ ഹാരതി (30), മക്കളായ ബിന്ദു ശ്രീ (10), ശശി (ആറ്) എന്നിവർക്ക് പൊള്ളലേറ്റു. 30 ശതമാനമാണ് പൊള്ളലേറ്റതെങ്കിലും കനത്ത പുക ശ്വസിച്ചതിനാൽ ഇവരുടെ നില ഗുരുതരമാണ്. മെച്ചപ്പെട്ട ചികിത്സയ്ക്കായി അവരെ വിദഗ്ധ ആശുപത്രികളിലേക്ക് മാറ്റി.
                                  
EV Explosion | വീണ്ടും ദുരന്തം: ഇലക്‌ട്രിക് സ്‌കൂടർ വാങ്ങി ഒരുദിവസത്തിന് ശേഷം ബാറ്ററി പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; കുടുംബാംഗങ്ങൾക്ക് പൊള്ളലേറ്റു

ദുരന്തത്തിന് ഒരു ദിവസം മുമ്പ് വെള്ളിയാഴ്ചയാണ് ശിവകുമാർ സ്‌കൂടർ വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഗുലാബി തോട്ടയിലെ വീട്ടിൽ പുലർചെ 3.30 ഓടെ, ബൂം കോർബെറ്റ് 14 സ്‌കൂടറിന്റെ ബാറ്ററി ചാർജുചെയ്യുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. ഉറങ്ങാൻ പോകുന്നതിന് മുമ്പ് രാത്രി 10 മണിയോടെ കുമാർ ബാറ്ററി ചാർജ് ചെയ്യാൻ തുടങ്ങിയെന്ന് വിജയവാഡയിലെ സൂര്യറോപേട്ട് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ എൻ വി സൂര്യനാരായണനെ ഉദ്ധരിച്ച് ഇൻഡ്യൻ എക്‌സ്പ്രസ് റിപോർട് ചെയ്തു. സ്‌ഫോടനത്തിന്റെ ഫലമായി സ്വീകരണമുറിയിൽ തീ പടരുകയും പുക വേഗത്തിൽ സ്ഥലത്ത് വ്യാപിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

ഹാരതിയുടെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ക്രിമിനൽ നടപടിച്ചട്ടത്തിലെ 174-ാം വകുപ്പ് പ്രകാരം സംശയാസ്പദമായ സാഹചര്യത്തിൽ മരണത്തിന് കേസെടുത്തു. അടുത്തിടെയായി ഇലക്ട്രിക് സ്കൂടറിന് തീ പിടിക്കുന്ന സാഹചര്യം രാജ്യത്ത് ഏറി വരികയാണ്. മരണങ്ങളും സംഭവിക്കുന്നു. അപകടത്തെ തുടർന്ന്, ഇത്തരം സംഭവങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച വിദഗ്ധ സമിതി റിപോർട് സമർപിച്ചതിന് ശേഷം സർകാർ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. ഏതെങ്കിലും കംപനി അശ്രദ്ധ കാണിച്ചാൽ, കനത്ത പിഴ ചുമത്തുകയും എല്ലാ തകരാറുള്ള വാഹനങ്ങളും തിരിച്ചുവിളിക്കാൻ ഉത്തരവിടുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Keywords: News, National, State, Scooter, Top-Headlines, Died, Dead, Obituary, Electric Scooter, Vijayawada, EV Explosion, A day after he bought electric scooter, Vijayawada man died in battery explosion.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia