city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Children's Day | നവംബർ 14, നമുക്ക് ശിശുദിനം; ഗസ്സയിൽ ഓരോ 10 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നു; കുഞ്ഞുങ്ങളുടെ ശ്മശാനമായി ഒരു നാട്

ഗസ്സ: (KasargodVartha) ഇൻഡ്യയിൽ നവംബർ 14ന് ശിശുദിനം ആഘോഷിക്കുമ്പോൾ പുഞ്ചിരി മാഞ്ഞ കുഞ്ഞുങ്ങളാണ് ഫലസ്തീനിലെ ഗസ്സയിൽ നിന്നുള്ള ചിത്രം. മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് രാജ്യത്ത് ശിശുദിനമായി ആഘോഷിക്കുന്നത്. 'കുട്ടികള്‍ പൂന്തോട്ടത്തിലെ മൊട്ടുകളാണ്. വാത്സ്യലത്തോടെയും കരുതലോടെയും വേണം അവരെ വളര്‍ത്തുവാന്‍. രാഷ്ട്രത്തിന്റെ ഭാവിയും നാളത്തെ പൗരന്മാരുമാണ് അവര്‍', എന്നായിരുന്നു നെഹ്‌റുവിന്റെ വീക്ഷണം.

Children's Day | നവംബർ 14, നമുക്ക് ശിശുദിനം; ഗസ്സയിൽ ഓരോ 10 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നു; കുഞ്ഞുങ്ങളുടെ ശ്മശാനമായി ഒരു നാട്

ഇസ്രാഈലി ആക്രമണങ്ങൾക്കിടയിൽ ഗസ്സ കുട്ടികളുടെ കുഴിമാടമായി മാറുകയാണ്. ഒക്‌ടോബർ ഏഴ് മുതൽ ഗസ്സ മുനമ്പിൽ പ്രതിദിനം ശരാശരി 420 ഫലസ്തീൻ കുട്ടികൾ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ ഗസ്സയിൽ കുറഞ്ഞത് 11,240 പേർ കൊല്ലപ്പെട്ടു, ഇതിൽ 4500 ലധികം കുട്ടികളാണ്. ഗസ്സ മുനമ്പിൽ ഓരോ 10 മിനിറ്റിലും ശരാശരി ഒരു കുട്ടി കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് കഴിഞ്ഞ വെള്ളിയാഴ്ച യുഎൻ സുരക്ഷാ കൗൺസിലിൽ വെളിപ്പെടുത്തിയിരുന്നു.

2019 മുതല്‍ ലോകത്തെ സംഘര്‍ഷ മേഖലകളില്‍ കൊല്ലപ്പെടുന്ന കുട്ടികളുടെ വാര്‍ഷിക എണ്ണം വെറും മൂന്നാഴ്ചയ്ക്കുള്ളില്‍ ഗസ്സയില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം മറികടന്നു. പലര്‍ക്കും ജീവിതത്തെ മാറ്റിമറിക്കുന്ന പ്രത്യാഘാതങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്. ഈ കുട്ടികളില്‍ പലരും നിരവധി യുദ്ധങ്ങളുടെ ആഘാതത്തിലൂടെ ജീവിച്ചവരാണ്. ഇസ്രാഈൽ യുദ്ധത്തിനിടയിൽ ഉപരോധത്തെ തുടർന്ന് നിർജലീകരണം മൂലം കൂടുതൽ പേർ മരിക്കാനുള്ള സാധ്യതയും ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വെള്ളം, ഭക്ഷണം, വൈദ്യസഹായം, ഇന്ധനം എന്നിവയുൾപെടെ അടിസ്ഥാന ആവശ്യങ്ങൾ പോലും ലഭിക്കാത്ത അവസ്ഥയാണ് ഗസ്സയിൽ.

വ്യോമ - കര ആക്രമണങ്ങൾക്ക് പുറമെ ആശുപത്രികളും ഇസ്രാഈൽ സേന ലക്ഷ്യം വെക്കുന്നതിനാൽ സ്ഥിതി സങ്കീർണമാണ്. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിയിൽ, ഇന്ധനത്തിന്റെയും വൈദ്യുതിയുടെയും അഭാവം മൂലം ഇൻകുബേറ്ററുകൾ പ്രവർത്തിക്കാത്തതിനാൽ ആറ് നവജാത ശിശുക്കളാണ് മരണത്തിന് കീഴടങ്ങിയത്. 37 നവജാതശിശുക്കളാണ് അൽ ഷിഫയിലെ ഇൻകുബേറ്ററിലുള്ളത്. അൽ ഷിഫയ്ക്ക് ഇനി ആശുപത്രിയായി പ്രവർത്തിക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു.

Children's Day | നവംബർ 14, നമുക്ക് ശിശുദിനം; ഗസ്സയിൽ ഓരോ 10 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നു; കുഞ്ഞുങ്ങളുടെ ശ്മശാനമായി ഒരു നാട്

വെടിയൊച്ചയുടെയും ഷെലുകളുടെയും ശബ്ദമാണ് ഗസ്സയിലെങ്ങും മുഴങ്ങുന്നത്. ചോരയുടെയും പുകയുടെയും ഗന്ധങ്ങളാണ് മണ്ണിലെങ്ങും. കരച്ചിലുകളുടെയും അനാഥത്വത്തിന്റയും അരക്ഷിതത്വത്തിന്റെയും അഭയാര്‍ഥിത്വത്തിന്റെയും നീറുന്ന നോവാണ് ഇന്ന് ഗസ്സ. ഭയം, വേദന, നഷ്ടം, രാത്രി ആകാശത്തിലെ ബുള്ളറ്റുകൾ എന്നിവയ്ക്ക് നടുവിൽ മനഃസമാധാനത്തോടെ ഉറങ്ങാൻ പോലുമാവാതെ വിങ്ങുകയാണ് ഫലസ്തീനിലെ ബാല്യങ്ങൾ. ഇൻഡ്യയിൽ ശിശുദിനം ആഘോഷിക്കുമ്പോൾ ഗസ്സയിൽ അടക്കം എല്ലായിടത്തും കുഞ്ഞുങ്ങൾക്ക് പുഞ്ചിരിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

Keywords: News, National, World, Gaza, Hamas, Israel, Children's Day, Child, Attack, Injured, A child killed on average every 10 minutes in Gaza.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia