ലോക് ഡൗണ്‍; ഗുജറാത്തില്‍ റോഡിലിറങ്ങിയ 93 അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍
Mar 30, 2020, 18:18 IST
സൂറത്ത്: (www.kasargodvartha.com 30.03.2020) ഗുജറാത്തില്‍ റോഡിലിറങ്ങിയ 93 അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍. ലോക് ഡൗണ്‍ ലംഘിച്ച് പൊലീസിനെ അക്രമിച്ചെന്ന കേസിലാണ് 93 അതിഥി തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തത്. സൂറത്തിലെ ഗണേഷ് നഗര്‍, തിരുപ്പതി നഗര്‍ പ്രദേശങ്ങളില്‍ നിന്ന് 500ഓളം കുടിയേറ്റ തൊഴിലാളികള്‍ ഞായറാഴ്ച രാത്രി തെരുവില്‍ സംഘടിച്ചിരുന്നു. നാട്ടിലേക്ക് തിരിച്ചുപോകാന്‍ വാഹന സൗകര്യം ഏര്‍പ്പാടാക്കണം എന്നാവശ്യപ്പെട്ടാണ് റോഡിലിറങ്ങി പ്രതിഷേധിച്ചത്.
പിരിച്ചുവിടാന്‍ ശ്രമിച്ച പൊലീസിനുനേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. ഒടുവില്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഞായറാഴ്ച വൈകീട്ടും തിങ്കളാഴ്ച രാവിലെയുമായാണ് 93 തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. തുണിമില്ലുകളിലും ഫാക്ടറികളിലും ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശ്, ബീഹാര്‍ സ്വദേശികളാണ് അറസ്റ്റിലായവര്‍. പൊലീസിനെ അക്രമിച്ചു, പൊതുമുതല്‍ നശിപ്പിച്ചു തുടങ്ങിയ വകുപ്പുകയാണ് ചുമത്തിയിരിക്കുന്നത്. 500 പേര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.