city-gold-ad-for-blogger

ബസും ട്രക്കും കൂട്ടിയിടിച്ച് 9 മരണം

തഞ്ചാവൂര്‍: (www.kasargodvartha.com 15.07.2017) ബസും ട്രക്കും കൂട്ടിയിടിച്ച് ഒമ്പത് മരണം. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് അപകടമുണ്ടായത്. തിരുപ്പൂരില്‍ നിന്നും കുംഭകോണത്തേക്ക് വരികയായിരുന്ന ബസും ഉരുക്കുകമ്പികളുമായി പോവുകയായിരുന്ന ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു.

രണ്ട് വാഹനത്തിന്റെ ഡ്രൈവര്‍മാരും ഏഴ് ബസ് യാത്രികരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബസില്‍ ആകെ 90 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ട്രക്കില്‍ നിന്നും തെറിച്ച കമ്പികള്‍ തറച്ചാണ് പലര്‍ക്കും പരിക്കേറ്റത്.

Keywords:  Accidental-Death, news, Top-Headlines, Death, 9 killed as steel rods pierce bus passengers

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia