Accidental Death | ബംഗാളില്‍ ഓടോറിക്ഷയും ബസും കൂട്ടിയിടിച്ച് അപകടം; 8 സ്ത്രീകളടക്കം 9 പേര്‍ മരിച്ചു
Aug 10, 2022, 09:06 IST
കൊല്‍കത: (www.kasargodvartha.com) ബംഗാളിലെ മല്ലര്‍പുരില്‍ ഓടോറിക്ഷയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. ഓടോറിക്ഷാ ഡ്രൈവറും എട്ട് യാത്രക്കാരുമാണ് മരിച്ചത്. ഭിര്‍ഭും ജില്ലയില്‍ ദേശീയപാത 60ലാണ് അപകടം.
മല്ലര്‍പുര്‍ ലക്ഷ്യമാക്കി പോവുകയായിരുന്ന ഓടോറിക്ഷയും എതിര്‍ദിശയിലെത്തിയ ബസുമാണ് കൂട്ടിയിടിച്ചത്. മരിച്ച ഓടോറിക്ഷാ യാത്രക്കാരായ എട്ടുപേരും കൂലിപ്പണിക്കാരായ സ്ത്രീകളാണ്.
ഇവര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. റോഡിന്റെ ശോചനീയാവസ്ഥയും അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
Keywords: Kolkata, News, National, Top-Headlines, Accident, Death, Bus, Auto, 9 died as autorickshaw rams into bus in Bengal.