city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊല്‍ക്കത്തയില്‍ പാലം തകര്‍ന്നു വീണ് 9 മരണം; നിരവധി പേര്‍ക്ക് പരിക്ക്, മരണസംഖ്യ ഉയര്‍ന്നേക്കും

കൊല്‍ക്കത്ത: (www.kasargodvartha.com 04.09.2018) ദക്ഷിണ കൊല്‍ക്കത്തയില്‍ പാലം തകര്‍ന്നു വീണ് ഒമ്പതു പേര്‍ മരണപ്പെട്ടതായി റിപോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി ആളുകളാണ് തകര്‍ന്ന പാലത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ചൊവ്വഴ്ച വൈകുന്നേരം 5.15 മണിയോടെയാണ് അപകടമുണ്ടായത്. ദേശീയപാതയായ ഡയമണ്ട് ഹാര്‍ബര്‍ റോഡില്‍ സിയാള്‍ദ ബഡ്ജ് ബഡ്ജ് ലോക്കല്‍, സര്‍ക്കുലര്‍ ട്രെയിന്‍ എന്നീ ലൈനുകളുടെ മുകളിലായിട്ടുള്ള പാലമാണ് തകര്‍ന്നുവീണത്. നഗരത്തിലെ ദക്ഷിണ പടിഞ്ഞാറന്‍ ഭാഗത്ത് മജര്‍ഹട്ടില്‍ ഏറ്റവും തിരക്കേറിയ പ്രധാനപ്പെട്ട പാലമാണിത്. 50 വര്‍ഷത്തിലധികം പഴക്കമുണ്ട് തകര്‍ന്ന പാലത്തിന്.
കൊല്‍ക്കത്തയില്‍ പാലം തകര്‍ന്നു വീണ് 9 മരണം; നിരവധി പേര്‍ക്ക് പരിക്ക്, മരണസംഖ്യ ഉയര്‍ന്നേക്കും

നിര്‍ത്താതെ പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുകയാണ്. അപകടം നടന്ന സമയം താഴത്തുകൂടി ട്രെയിന്‍ പോയിക്കൊണ്ടിരുന്നു. പാലത്തിന്റെ ഒരു ഭാഗം ട്രെയിനില്‍ പതിച്ചെങ്കിലും വന്‍ അപകടം ഒഴിവായി. ട്രെയിന്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിട്ടുണ്ട്. നഗരത്തിന്റെ തെക്കു പടിഞ്ഞാറന്‍ ഭാഗമായ ബിഹാല ഏരിയ ദക്ഷിണ 24 പര്‍ഗാനാസ് ജില്ല എന്നിവയെ ബന്ധിപ്പിയ്ക്കുന്ന പ്രധാന പാതകൂടിയാണ് ഇത്. പാലം തകര്‍ന്നതിനാല്‍ അതുവഴിയുള്ള ഗതാഗതം മുടങ്ങുകയും സമീപത്തുള്ള പല ഭാഗങ്ങളിലും വന്‍ ഗതാഗത കുരുക്കുണ്ടാകുയും ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: A section of a bridge in a busy area of posh south Kolkata came crashing down this afternoon, triggering shock across the city. Many people are feared trapped underneath, some still in their vehicles. 9 was killed, Several were injured and they have been shifted to the hospital.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia