city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വേള്‍ഡ് തയ്‌ക്കോണ്ടോ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ ടീമിനു വേണ്ടി കളത്തിലിറങ്ങാന്‍ കാസര്‍കോട്ടുകാരിയായ ഈ 8 വയസുകാരിയും

കാസര്‍കോട്: (www.kasargodvartha.com 08.07.2019) 2019 ജൂലൈ 14 മുതല്‍ 23 വരെ സൗത്ത് കൊറിയയില്‍ വെച്ച് നടക്കുന്ന വേള്‍ഡ് തയ്‌ക്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വേണ്ടി കളത്തിലിറങ്ങാന്‍ കാസര്‍കോട്ടുകാരിയും. ചെറുവത്തൂരിലെ തയ്‌ക്കോണ്ടോ സീനിയര്‍ മാസ്റ്റര്‍ ഡോ. ഗിന്നസ് അനില്‍കുമാറിന്റെ മകള്‍ അന്‍വിദ (എട്ട്)യാണ് ഇന്ത്യന്‍ ടീമില്‍ ഉള്‍പെട്ടിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി കായികതാരങ്ങളും ഒഫീഷ്യല്‍സും അടക്കം 90 ഓളം പേരടങ്ങുന്ന ടീമില്‍ സബ്ജൂനിയര്‍ 'പും സാ' വിഭാഗത്തില്‍ ആണ് അന്‍വിദ അനില്‍ ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്. കൊറിയന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍മാരുടെ അഞ്ചു ദിവസത്തെ പരിഷ്‌കരിച്ച അടവുകളുടെ വിദഗ്ദ്ധ പരിശീലന ക്യാമ്പില്‍ പങ്കെടുക്കാനും അന്‍വിദ അര്‍ഹത നേടിയിട്ടുണ്ട്.

ഡോ.ഗിന്നസ് അനില്‍കുമാറിന്റെ വിരല്‍തുമ്പില്‍ പിടിച്ച് രണ്ടര വയസ്സു മുതലേ അടിസ്ഥാന പരിശീലനം അന്‍വിദ ആരംഭിച്ചിരുന്നു. 2018-19 വര്‍ഷങ്ങളിലും ഇന്ത്യയില്‍ നടന്ന പുംസാ മത്സരത്തില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. ചെറുവത്തൂര്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ അക്കാദമിയിലാണ് ഇപ്പോള്‍ പരിശീലനം നേടി വരുന്നത്. ജി എച്ച് എസ് എസ് കുട്ടമത്തിലെ നാലാം തരം വിദ്യാര്‍ത്ഥിനിയാണ്. മാതാവ്: വിജിത അനില്‍ (സതേണ്‍ റെയില്‍വേ ജീവനക്കാരി).
വേള്‍ഡ് തയ്‌ക്കോണ്ടോ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ ടീമിനു വേണ്ടി കളത്തിലിറങ്ങാന്‍ കാസര്‍കോട്ടുകാരിയായ ഈ 8 വയസുകാരിയും


Keywords:  Kasaragod, Kerala, news, Top-Headlines, Sports, National, 8 year old selected to Indian team for competing World taekwondo Championship
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia