തോട്ടത്തില്‍ നിന്നും മാങ്ങ പറിച്ചതിന് പെണ്‍കുട്ടിയെ അടിച്ച് കൊന്നു
Jun 28, 2017, 23:55 IST
പാട്‌ന: (www.kasargodvartha.com 28.06.2017) തോട്ടത്തില്‍ നിന്നും മാങ്ങ പറിച്ചതിന് പെണ്‍കുട്ടിയെ തോട്ടമുടമ അടിച്ചുകൊന്നു. എട്ട് വയസുള്ള അമേരൂണ്‍ ഹതൂണ്‍ ആണ് കൊല്ലപ്പെട്ടത്. ബിഹാറിലെ അറാറിയ ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്.
പിതാവ് ഇബ്രാഹിം സഭിക്കൊപ്പം സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെയാണ് അമേരൂണ്‍ തോട്ടത്തില്‍ നിന്നും മാങ്ങ പറിച്ചത്. മകള്‍ പിറകെ വരുമെന്ന് കരുതി പിതാവ് വീട്ടിലേക്ക് നടന്നുപോവുകയും ചെയ്തു. എന്നാല്‍ ഏറെ വൈകിയിട്ടും മകള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ക്ക് ആശങ്കയായി. ഇതിനിടയിലാണ് നാട്ടുകാരില്‍ ചിലര്‍ കുട്ടിയെ തോട്ടത്തില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
തന്റെ മകളെ തോട്ടമുടമ സഞ്ജയ് മെഹ്തയും സഹായിയും മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇബ്രാഹിം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉള്ളതായി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സദാനന്ദ് പ്രതികരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : National, Murder, Crime, Top-Headlines, News, Girl, 8-year-old girl killed for plucking mangoes from orchard in Bihar’s Araria.