മുംബൈ-കൊല്‍ക്കത്ത വിസ്താര വിമാനത്തില്‍ വന്‍ കുലുക്കം; 8 പേര്‍ക്ക് പരിക്ക്
മുംബൈ: (www.kasargodvartha.com 08.06.2021) മുംബൈ-കൊല്‍ക്കത്ത വിസ്താര വിമാനത്തില്‍ വന്‍ കുലുക്കം അനുഭവപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് എട്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 123 യാത്രക്കാരുമായി പോയ മുംബൈ-കൊല്‍ക്കത്ത വിമാനത്തിലാണ് പെട്ടെന്ന് വലിയ കുലുക്കം അനുഭവപ്പെടുന്നത്.
തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനു തൊട്ടുമുമ്പായി ആണ് വിമാനത്തില്‍ കുലുക്കം ഉണ്ടായത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി വിസ്താര അധികൃതര്‍ അറിയിച്ചു.
Keywords: Mumbai, News, Top-Headlines, Injured, Hospital, Accident, National, Flight, 8 injured as Mumbai-Kolkata flight hits severe turbulence