Govt Employees | കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ 2023-ല്‍ കാത്തിരിക്കുന്നത് 3 സമ്മാനങ്ങള്‍! ഏറെക്കാലത്തെ ഈ ആവശ്യങ്ങള്‍ക്ക് പരിഹാരമാകുന്നു?
Dec 25, 2022, 20:43 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) 2023ലെ പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴാം ശമ്പള കമ്മിഷന്റെ ഭാഗമായി മൂന്ന് സമ്മാനങ്ങള്‍ ലഭിച്ചേക്കും. ഡിയര്‍നസ് അലവന്‍സ് (DA), ഡിയര്‍നെസ് റിലീഫ് (DR) വര്‍ധന, ഫിറ്റ്മെന്റ് ഫാക്ടര്‍ റിവിഷന്‍, ഏഴാം ശമ്പള കമ്മീഷനു കീഴിലുള്ള 18 മാസത്തെ ഡിഎ കുടിശ്ശിക തീര്‍ക്കുക എന്നീ മൂന്ന് വിഷയങ്ങളില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അംഗീകാരം ലഭിച്ചാല്‍ ജീവനക്കാരുടെ ശമ്പളം കുതിച്ചുയരും.
ഡിയര്‍നസ് അലവന്‍സും ഡിയര്‍നെസ് റിലീഫും വര്‍ഷത്തില്‍ രണ്ടുതവണ പരിഷ്‌കരിക്കുന്നു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2023 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഡിഎയും ഡിആറും 2023 മാര്‍ച്ചില്‍ 3-5 ശതമാനം വരെ വര്‍ധിപ്പിച്ചേക്കാം. ഈ വര്‍ധനവിന്റെ ഫലമായി ഡിഎ 43 ശതമാനം വരെ ഉയരും. 2020 ജനുവരി മുതല്‍ 2021 ജൂണ്‍ വരെയുള്ള 18 മാസത്തെ ഡിഎ കുടിശ്ശിക നല്‍കണമെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ ഏറെ നാളായി ആവശ്യപ്പെടുകയാണ്. ഈ ആവശ്യവും ഉടന്‍ പരിഹരിക്കപ്പെട്ടേക്കാം. കോവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം 2020ല്‍ സര്‍ക്കാര്‍ ഡിഎ തടഞ്ഞിരുന്നു
കൂടാതെ, ഫിറ്റ്മെന്റ് ഘടകം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനവും സര്‍ക്കാര്‍ എടുത്തേക്കാം. ഫിറ്റ്മെന്റ് ഫാക്ടര്‍ എന്നത് പൊതു മൂല്യമാണ്. ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.57 ശതമാനത്തില്‍ നിന്ന് 3.68 ശതമാനമായി വര്‍ധിപ്പിക്കണമെന്ന് ജീവനക്കാര്‍ ആവശ്യമുന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ വന്‍ വര്‍ധനയുണ്ടാകും. നിലവില്‍, 2.57 ശതമാനം ഫിറ്റ്‌മെന്റ് ഫാക്ടറിലാണ് ശമ്പളം കണക്കാക്കുന്നത്. ഇത് അടിസ്ഥാന ശമ്പളം അനുസരിച്ച് 18,000 രൂപയാണ്. എന്നാല്‍ നിര്‍ദിഷ്ട 3.68 ശതമാനമായി ഫിറ്റ്‌മെന്റ് ഫാക്ടര്‍ സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍, അടിസ്ഥാന ശമ്പളം 8000 രൂപ ഉയര്‍ന്ന് 26,000 രൂപയാകും.

Keywords: Latest-News, National, Top-Headlines, Employees, Government, Government-of-India, New Delhi, Report, 7th Pay Commission, Central Govt Employees, 7th Pay Commission: From DA Hike and Payment of DA Arrears to Increase in Fitment Factor, Central Govt Employees May Get Three Gifts in 2023.
< !- START disable copy paste -->