city-gold-ad-for-blogger

Voting | ബിജെപിക്ക് തുടർ ഭരണമോ, കോൺഗ്രസ് തിരിച്ചുവരവോ? ഹിമാചലിൽ 74.05 ശതമാനം പോളിങ്; കണക്ക് കൂട്ടലിൽ രാഷ്ട്രീയ പാർടികൾ

ഷിംല: (www.kasargodvartha.com) ഹിമാചൽ പ്രദേശിൽ ശനിയാഴ്ച നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രാഥമിക കണക്കുകൾ പ്രകാരം 74.05 ശതമാനം പോളിങ് രേഖപ്പെടുത്തി. പോസ്റ്റൽ ബാലറ്റ് വിവരങ്ങൾ ലഭിച്ചതിന് ശേഷം അന്തിമ കണക്കുകൾ അറിയാനാകും. വോടുകൾ ഡിസംബർ എട്ടിന് എണ്ണും.
  
Voting | ബിജെപിക്ക് തുടർ ഭരണമോ, കോൺഗ്രസ് തിരിച്ചുവരവോ? ഹിമാചലിൽ 74.05 ശതമാനം പോളിങ്; കണക്ക് കൂട്ടലിൽ രാഷ്ട്രീയ പാർടികൾ

സോളൻ ജില്ലയിൽ, ഡൂൺ അസംബ്ലി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് - 85.2 ശതമാനം, ഷിംല അർബൻ അസംബ്ലി മണ്ഡലത്തിൽ ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തി, 62.53 ശതമാനം. ഹിമാചൽ പ്രദേശിൽ 1998-ൽ 71.23 ശതമാനവും 2003-ൽ 74.51 ശതമാനവും 2007-ൽ 71.61-ഉം 2012-ൽ 73.5-ഉം 2017-ൽ 75.57-ഉം ആയിരുന്നു പോളിംഗ്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സർവീസ് വോടുകൾ കൂടി വരുന്നതോടെ ഈ കണക്ക് 75 ശതമാനം കടക്കുമെന്നാണ് വിവരം.

ഹിമാചൽ പ്രദേശിൽ ബിജെപിയും കോൺഗ്രസും തങ്ങളുടെ വിജയങ്ങളിൽ ആത്മവിശ്വാസത്തിലാണ്. 1990 കൾ മുതൽ ഇതുവരെ ഹിമാചൽ പ്രദേശിൽ ഭരിക്കുന്ന പാർടികൾ ഓരോ അഞ്ച് വർഷത്തിലും മാറി മാറി ഭരണം പിടിക്കുന്നു. എന്നാൽ ഇത്തവണ തുടർ ഭരണം ഉണ്ടാകുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാൽ പാരമ്പര്യം തുടരുമെന്നാണ് കോൺഗ്രസ് പറയുന്നത്.

2017ലെ തിരഞ്ഞെടുപ്പിൽ ബിജെപി 44 സീറ്റും കോൺഗ്രസ് 21 സീറ്റും സിപിഎം ഒരു സീറ്റും നേടിയിരുന്നു. രണ്ട് സ്വതന്ത്ര സ്ഥാനാർഥികളും വിജയിച്ചു. ഇത്തവണ ജനവിധി എന്താകുമെന്നറിയാൻ സംസ്ഥാനത്തുടനീളമുള്ള 412 സ്ഥാനാർഥികൾക്കൊപ്പം, പൊതുജനങ്ങളും ഡിസംബർ എട്ടിന് ഫലത്തിനായി കാത്തിരിക്കുകയാണ്.

Keywords:  Himachal-Elections, BJP, News, National, Election, Politics, Political-News, Political party, Congress, 74% Voting In Himachal; BJP Aims To Make History, Congress Eyes Comeback.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia