city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐ എം എ യുടെ ദില്ലി ചലോ; പങ്കെടുത്തത് 70,000 ഡോക്ടര്‍മാര്‍

തിരുവനന്തപുരം: (www.kasargodvartha.com 06.06.2017) ആരോഗ്യ രംഗത്തെ നിരവധി പ്രശ്‌നങ്ങള്‍ക്കെതിരെ ന്യൂഡല്‍ഹിയില്‍ നടന്ന ഏറ്റവും വലിയ സത്യാഗ്രഹത്തിന്റെ ഭാഗമായ 'ദില്ലി ചാലോ'യില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ 70,000 ഡോക്ടര്‍മാര്‍ പങ്കെടുത്തു. രാജ്യത്തെ ആരോഗ്യ മേഖലയുടെ ഉന്നമനത്തിനായി സജീവ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത്തരം പ്രശ്‌നങ്ങളെ വെളിച്ചത്ത് കൊണ്ടുവരുന്നതിനും അവയെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനുമായി സംഘടിപ്പിച്ച പോരാട്ടത്തിന്റെ സമാപനമായിട്ടായിരുന്നു ദില്ലി ചലോ പ്രകടനം അരങ്ങേറിയത്.

ഐ എം എ യുടെ ദില്ലി ചലോ; പങ്കെടുത്തത് 70,000 ഡോക്ടര്‍മാര്‍

തീര്‍ത്തും സമാധാനപരമായിരുന്ന പോരാട്ടത്തില്‍ ഐ എം എ ദേശീയ - സംസ്ഥാന ഘടകങ്ങളില്‍ നിന്നുമുള്ള ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനെക്കോളജിക്കല്‍ സൊസൈറ്റീസ് ഓഫ് ഇന്ത്യ (FOGSI), ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (IAP), അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ (API), കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ (CSI) എന്നീ ദേശിയ മെഡിക്കല്‍ സംഘടനകളുടെ പ്രതിനിധികളുമുള്‍പടെ എഴുപതിനായിരം ഡോക്ടര്‍മാര്‍ ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും പങ്കെടുക്കുകയുണ്ടായി. നേരിട്ട് എത്തിച്ചേരാന്‍ സാധിക്കാത്തവര്‍ തത്സമയ ഓണ്‍ലൈന്‍ സംപ്രേക്ഷണത്തിലൂടെ പങ്കാളികളാകുകയും ചെയ്തു.

'ഡോക്ടര്‍മാര്‍ക്ക് നേരെ അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. ആവര്‍ത്തിച്ച് നല്‍കിയ പരാതികള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു സത്യാഗ്രഹം പ്രസക്തമാകുന്നത്. ക്ലറിക്കല്‍ തെറ്റുകള്‍ക്കും ചികിത്സായുമായി ഒരു ബന്ധവുമില്ലാത്ത നിബന്ധനകള്‍ പാലിക്കപ്പെടാത്തതിലും ശിക്ഷ നിര്‍ദേശിക്കുന്നതുമായ വെസ്റ്റ് ബംഗാള്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പുനഃപരിശോധിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്റും ഹാര്‍ട്ട് കെയര്‍ ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ പദ്മശ്രീ ഡോ. കെ കെ അഗര്‍വാള്‍ ഐ എം എ സെക്രെട്ടറി ജനറല്‍ ഡോക്ടര്‍ ടി എന്‍ ടാന്‍ഠന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് സ്റ്റോപ്പ് എന്‍ എം സി എന്ന പേരില്‍ രണ്ടു ദിവസത്തെ പ്രതിഷേധ പ്രകടനങ്ങള്‍, മെഡിക്കല്‍ കോളേജുകളില്‍ നോ ടു നെക്സ്റ്റ് സമരങ്ങള്‍, വെസ്റ്റ് ബംഗാള്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്റ്റിനെതിരെ നാഷണല്‍ ബ്ലാക്ക് ഡേ എന്നിങ്ങനെയുള്ള പരിപാടികള്‍ ഐ എം ഐ യുടെ നേതൃത്വത്തില്‍ നടത്തുകയുണ്ടായി. കൂടാതെ, മൂന്ന് ആക്ഷന്‍ കമ്മിറ്റീ മീറ്റിംഗുകളും മെഡിക്കല്‍ അസോസിയേഷന്‍സ് ഫെഡറേഷന്റെ രണ്ട് മീറ്റിംഗുകളും സംഘടിപ്പിക്കുകയുണ്ടായി.

ഡോക്ടര്‍മാരും രോഗികളും തമ്മിലുള്ള ബന്ധത്തിന്റെ പരിശുദ്ധി തിരിച്ചറിഞ്ഞ് അതിന്റെ മാഹാത്മ്യം നിലനിര്‍ത്താന്‍ ഐ എം എ യുടെ മുന്‍ ദേശിയ പ്രസിഡന്റും ഐ എം എ കേരളം സംസ്ഥാന ശാഖയുടെ മുന്‍ പ്രസിഡന്റുമായ പത്മശ്രീ ഡോക്ടര്‍ മാര്‍ത്താണ്ഡ പിള്ള ആഹ്വാനം ചെയ്തു. തങ്ങളുടെ ഭാഗത്ത് നിന്നും മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധയാകര്‍ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിനെ സമരമോ വിപ്ലവമോ ആയി ചിത്രീകരിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

പങ്കെടുക്കാനെത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിച്ച ഐ എം എ ആക്ഷന്‍ കമ്മിറ്റിയുടെയും ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടേയും ചെയര്‍മാനായ ഡോക്ടര്‍ ആര്‍ വി അശോകന്‍ ആരോഗ്യ മേഖലയിലുള്ളവര്‍ക്ക് നേരെയുള്ള അനീതി തുടര്‍ന്ന് കൊണ്ടുപോകാനാകില്ല എന്നതിന്റെ സൂചനയാണ് ഈ പ്രതിഷേധമെന്ന് പ്രസ്താവിച്ചു. പവിത്രമായ തൊഴിലാണ് ഇതെന്നും അത് കളങ്കപ്പെടുത്തുന്നവര്‍ക്ക് എതിരെ നടപടിയെടുക്കാനും സര്‍ക്കാരിനെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യം സാധ്യമാക്കാന്‍ ഈ പോരാട്ടത്തിന് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോക്ടര്‍മാര്‍ക്കുനേരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമശാക്തീകരണം, മെഡിക്കല്‍ പിഴവുകള്‍ക്ക് ശിക്ഷാര്‍ഹമായ നടപടി കൈക്കൊള്ളല്‍, ചികിത്സയിലും മരുന്ന് നിര്‍ദ്ദേശിക്കുന്നതിലും ഡോക്ടര്‍മാരുടെ സ്വയം ഭരണാവകാശം, പി സി പി എന്‍ ഡി ടി , സെന്‍ട്രല്‍ സി ഇ എ , വെസ്റ്റ് ബംഗാള്‍ സി ഇ എ എന്നീ ആക്ടുകളില്‍ ഭേദഗതി വരുത്തല്‍, അശാസ്ത്രീയമായ മരുന്നുകളുടെ മിശ്രണം നടത്താതിരിക്കുക, എം ബി ബി എസ്സ് ബിരുദധാരികളെ അധികാരപ്പെടുത്തുക തുടങ്ങിയുള്ള ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചുകൊണ്ടാണ് ഐ എം എ പ്രധിഷേധവുമായി രംഗത്തിറങ്ങിയത്.

ആധുനിക ചികിത്സാ രീതി പ്രാവര്‍ത്തികമാക്കുന്ന ഡോക്ടര്‍മാരുടെ ആവശ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഏക സംഘടനയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ദില്ലി ആസ്ഥാനമായി പ്രവൃത്തിക്കുന്ന ഐ എം എ യ്ക്ക് വിവിധ സംസ്ഥാനങ്ങളിലും ഭൂപ്രദേശങ്ങളിലുമായി മുപ്പത് ബ്രാഞ്ചുകളുണ്ട്. രാജ്യത്തുടനീളം വ്യാപിച്ചു കിടക്കുന്ന 1765 ബ്രാഞ്ചുകളിലുള്‍പ്പടെ രണ്ടുലക്ഷത്തി അറുപതിനായിരം ഡോക്ടര്‍മാര്‍ ഐ എം എ അംഗങ്ങളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Doctors, National, Programme, Top-Headlines, News, Indian Medical Association.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia